Breaking...

9/recent/ticker-posts

Header Ads Widget

SMSM പബ്ലിക് ലൈബ്രറി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.



ഏറ്റുമാനൂര്‍ എസ് എം എസ് എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ 77 മത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡണ്ട് ജി പ്രകാശ് ലൈബ്രറി അങ്കണത്തില്‍ ദേശീയ പതാക ഉയര്‍ത്തി. കമ്മറ്റിയംഗം പി എസ് രാധാകൃഷ്ണന്‍ നായര്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലി. റിട്ടയേഡ് ജില്ലാ സപ്ലൈ ഓഫീസര്‍ എം. ടി.ജോണ്‍ മുണ്ടക്കല്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. ലൈബ്രറി സെക്രട്ടറി രാജീവ് ചിറയില്‍, ആയുഷ്‌കാല അംഗങ്ങളായ എം.ജി. ഗോപി, ജെയിംസ് പുളിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ലൈബ്രറി അംഗങ്ങള്‍ക്കായി സ്വാതന്ത്ര്യസമര ചരിത്രത്തെ ആസ്പദമാക്കി ക്വിസ് മത്സരവും സംഘടിപ്പിച്ചു.



Post a Comment

0 Comments