Breaking...

9/recent/ticker-posts

Header Ads Widget

സ്വര്‍ണ്ണക്കപ്പിന് സ്വീകരണം നല്‍കി.



പാലാ സെന്റ് മേരീസ് ഗേള്‍സ് ഹയര്‍സെക്കന്ററിസ്‌കൂളില്‍ 65 മത് കേരള സ്‌കൂള്‍ കലോത്സവ വിജയികള്‍ക്ക് സമ്മാനമായി നല്‍കുന്ന സ്വര്‍ണ്ണക്കപ്പിന്  സ്വീകരണം നല്‍കി. വാദ്യമേളങ്ങളുടെയും ബാന്‍ഡ് മേളങ്ങളുടെയും അകമ്പടിയോടെ എന്‍സിസി, സ്‌കൗട്ട് , ഗൈഡ്‌സ്, ലിറ്റില്‍ കൈറ്റ്‌സ്, റെഡ് ക്രോസ് കേഡറ്റുകള്‍ അണിചേര്‍ന്ന് സ്വര്‍ണ്ണക്കപ്പ്  സ്‌കൂള്‍ അങ്കണത്തിലേക്ക് ആനയിച്ചു. പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍  ദിയ പുളിക്കക്കണ്ടം അധ്യക്ഷത വഹിച്ച യോഗം  മാണി സി കാപ്പന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ഡോക്ടര്‍ ഗിരീഷ് ചോലയില്‍ (ജോയിന്‍ കമ്മീഷണര്‍ വിദ്യാഭ്യാസ വകുപ്പ് ) വിജേഷ് പി കെ (സൂപ്രണ്ട് എ ഇ ഒ പാലാ) ശ്രീകുമാര്‍ കോട്ടയം എ എ, നിഷ പാല  സിസ്റ്റര്‍ ജീസാ മരിയ എന്നിവര്‍ സംസാരിച്ചു. സെന്റ് തോമസ് ഹയര്‍. സെക്കന്ററി സ്‌കൂള്‍ പാലാ, മഹാത്മാഗാന്ധി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പാലാ, സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍ ഭരണങ്ങാനം എന്നിവിടങ്ങളിലെ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പി.ടി.എ എം.പി ടി എ അംഗങ്ങള്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.


Post a Comment

0 Comments