ആകാശവിസ്മയങ്ങളും വാഹനലോകത്തെ പുതുമകളും കോര്‍ത്തിണക്കി മറ്റക്കര ടോംസ് കോളേജില്‍ എയര്‍ - ഓട്ടോ എക്‌സ്‌പോ സംഘടിപ്പിച്ചു. അകലക്കുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജി സണ്ണി, സമ്മേളനത്തിന്റെയും ടെക് ഫെസ്റ്റിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് ചെയര്‍മാന്‍ ടോം ടി ജോസഫ് അധ്യക്ഷനായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ എംഎസ് രാജു എയര്‍ ഷോയുടെയും ജാന്‍സി ബാബു ഫുഡ് ഫെസ്റ്റിന്റെയും പിടിഎ പ്രസിഡന്റ് രാജു ചെങ്ങളം ഓട്ടോ എക്‌സ്‌പോയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് ഡയറക്ടര്‍ ജി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ജോജി തമ്പി, അക്കാഡമിക് ഡീന്‍ മോശിക്കുട്ടി ഇമ്മാനുവല്‍, വൈസ് പ്രിന്‍സിപ്പല്‍ ഷിജിന ബി, കോളേജ് പ്രിന്‍സിപ്പല്‍ ജോബി ജോസഫ് എന്നിവര്‍ സംസാരിച്ചു. ഐഎസ്ആര്‍ഒയുടേയും വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെയും പങ്കാളിത്തം ഈ പ്രോഗ്രാമിന്റെ ശ്രദ്ധാകേന്ദ്രമാണ്. ബോയിങ് വിമാനങ്ങളുടെ യന്ത്രഭാഗങ്ങള്‍, സെസ്‌ന 125 ബി വിമാനം എന്നിവയുടെ പ്രദര്‍ശനം ഈ എക്‌സ്‌പോയുടെ ആകര്‍ണങ്ങള്‍ ആണെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു. ഡ്രോണുകള്‍, ആര്‍സി എയര്‍ക്രാഫ്റ്റുകള്‍, ചെറുകിട വിമാനങ്ങള്‍ എന്നിവയുടെ തത്സമയ പറക്കലും കോളേജ് മൈതാനിയില്‍ നടന്നു. വാഹന പ്രേമികള്‍ക്കായി ഒരുക്കിയ ഓട്ടോ ഷോയില്‍ അന്‍പതില്‍പരം വ്യത്യസ്തങ്ങളായ അത്യാധുനിക വാഹനങ്ങളും അണിനിരന്നു.





0 Comments