കേരള വേളാര്‍ സര്‍വീസ് സൊസൈറ്റിയുടെ കോട്ടയം ജില്ലാ വാര്‍ഷിക കൗണ്‍സില്‍ ഏറ്റുമാനൂര്‍ എന്‍എസ്എസ് കരയോഗം ഓഡിറ്റോറിയത്തില്‍ നടന്നു. കൗണ്‍സില്‍ യോഗം
സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. വേളാര്‍ സമുദായം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ മന്ത്രിസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും കാലാനുസൃതമായ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ സമുദായത്തിന് ആവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കൂമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ കെ വി എസ് എസ് കോട്ടയം ജില്ലാ പ്രസിഡണ്ട് കെ എം സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ വി എസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എം ദാസ് മുഖ്യപ്രഭാഷണം നടത്തി. കെ കെ കൃഷ്ണന്‍കുട്ടി നഗരസഭ ഉപാധ്യക്ഷ പുഷ്പ വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments