Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂള്‍ കലോത്സവത്തില്‍ വെട്ടിമുകള്‍ സെന്റ് പോള്‍സ് സ്‌കൂളിന് മികച്ച് നേട്ടം



64 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വെട്ടിമുകള്‍ സെന്റ് പോള്‍സ് സ്‌കൂളിലെ കലാപ്രതിഭകള്‍ മികച്ച നേട്ടം കൈവരിച്ചു.  വിവിധ മത്സരയിനങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് സ്‌കൂളില്‍ സ്വീകരണം നല്‍കി. ലളിതഗാനം, മാപ്പിളപ്പാട്ട്, ഒപ്പന, ചെണ്ടമേളം, മലപുലയാട്ടം എന്നീ ഇനങ്ങളില്‍ ആണ് വിദ്യാര്‍ത്ഥികള്‍ മത്സരിച്ച് മികച്ച നേട്ടം കൈവരിച്ചത്. മത്സര വിജയികളായ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അസംബ്ലിയില്‍   സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ത്ഥി പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. മത്സരയിനങ്ങള്‍ക്ക് പരിശീലനം നല്‍കുകയും നേതൃത്വം നല്‍കുകയും ചെയ്ത രാജീവ് എം ആര്‍ അലി അയിരൂര്‍, മുഹമ്മദാലി വയനാട്, ജോസീന ടീച്ചര്‍ എന്നിവരെ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മേഴ്‌സി തോമസ് അഭിനന്ദിച്ചു. ചെണ്ടമേളത്തില്‍ പുതിയ അധ്യായം കുറിച്ച സ്‌കൂളിലെ ആണ്‍കുട്ടികള്‍ മേളപെരുക്കം തീര്‍ത്താണ് സ്വീകരണത്തിന് നന്ദി പറഞ്ഞത്.



Post a Comment

0 Comments