Breaking...

9/recent/ticker-posts

Header Ads Widget

വെല്‍നസ് പ്രോഗ്രാം സംഘടിപ്പിച്ചു



കുട്ടികളില്‍ മാനസികാരോഗ്യം ശക്തിപ്പെടുത്തുന്നതിനായി നിര്‍മലൈറ്റ്‌സിന്റെയും MG യൂണിവേഴ്‌സിറ്റി IUCDS ന്റെയും അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് HSS ന്റെയും അയര്‍ക്കുന്നം പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ വെല്‍നസ് പ്രോഗ്രാം സംഘടിപ്പിച്ചു. പരീക്ഷാപ്പേടി ഒഴിവാക്കാനും മാനസികാരോഗ്യം ശക്തിപ്പെടുത്താനും വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണവും കൗണ്‍സിലിംഗും നല്‍കുന്ന പ്രോഗ്രാമാണ് നടന്നത്. അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ നടന്ന വെല്‍നസ് പ്രോഗ്രാം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അയര്‍ക്കുന്നം പഞ്ചായത്തിലെ 5 സ്‌കൂളുകളിലും വെല്‍നസ് പ്രോഗ്രാം നടത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു.  സ്‌കൂള്‍മാനേജര്‍ ഫാദര്‍ ആന്റണി കിഴക്കെവീട്ടില്‍ അധ്യക്ഷനായിരുന്നു. 
നിര്‍മലൈറ്റ്‌സ് ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ PM വര്‍ക്കി ആമുഖ പ്രസംഗം നടത്തി. ഡയറക്ടര്‍ ഡോ. PM ചാക്കോ പ്രവര്‍ത്തന പദ്ധതി വിശദീകരിച്ചു. പ്രോഗ്രാം കണ്‍വീനറും സീനിയര്‍ വെറ്റിനറി കണ്‍സള്‍ട്ടന്റുമായ ഡോ. മുഹമ്മദ് സുനില്‍ സ്വാഗതമാശംസിച്ചു. ജില്ലാപഞ്ചായത്തംഗം ഗ്രേസി കരിമ്പന്നൂര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയി കൊറ്റത്തില്‍ , ബ്ലോക്ക് പഞ്ചായത്തംഗം ലിസമ്മ ബേബി,  പഞ്ചായത്തംഗങ്ങളായ ജോസഫ് ചാമക്കാല, ജിജി നാഗമറ്റം, നിഷമോള്‍ PB, IUCDS കോഓര്‍ഡിനേറ്റര്‍ മേരി സീമ തോമസ്, പ്രൊഫ. ഡോ സെസ്സി ജോബ്, സിസ്റ്റര്‍ എല്‍സമ്മ തോമസ് എന്നിവര്‍ പ്രസംഗിച്ചു സമ്മേളനത്തെ തുടര്‍ന്ന് കൗണ്‍സിലേഴ്‌സിന്റെ നേതൃത്വത്തില്‍ വെല്‍നസ് പരിശീലനം നടന്നു.


Post a Comment

0 Comments