ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്റെയും KSHGOA യുടെയും നേതൃത്വത്തില്‍ മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂളിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. നവംബര്‍ മാസത്തില്‍ നടന്ന സഹോദയ കലോത്സവത്തില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഒരുക്കിയ ഈരാറ്റുപേട്ട RHM സൗണ്ട്‌സിനും പന്തല്‍ നിര്‍മ്മിച്ച ലിബര്‍ട്ടി പാലയ്ക്കും ഇതുവരെയും പണം നല്‍കാത്തതിനെ തുടര്‍ന്നാണ് KSHGOA യും LSWAK യുടെയും സംയുക്തമായി സൂചന സമരം നടത്തിയത്. സമരത്തില്‍ RHM സൗണ്ട്‌സ് ഉടമ സുഹൈല്‍, ലിബര്‍ട്ടി ഡെക്കറേഷന്‍ ഉടമ ജിമ്മി, KSHGOA ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി കുഞ്ഞുമോന്‍ KM, കിടങ്ങൂര്‍ മേഖല പ്രസിഡന്റ് അജിതകുമാര്‍, LSWAK ഭാരവാഹികളായ PM H ഇക്ബാല്‍, ജെയ്‌സ് രാമപുരം, മനോജ് നാഗിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.





0 Comments