Breaking...

9/recent/ticker-posts

Header Ads Widget

ഭിന്ന ശേഷി ഗ്രാമസഭ സംഘടപ്പിച്ചു



മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ ഭിന്ന ശേഷി ഗ്രാമസഭ സംഘടപ്പിച്ചു. ഭിന്നശേഷിക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള പദ്ധതി രൂപീകരണത്തിന്റെ ഭാഗമായാണ് ഗ്രാമസഭ നടന്നത്. ഭിന്നശേഷി ഗ്രാമസഭ, പഞ്ചായത്ത് പ്രസിഡണ്ട് സുനു ജോര്‍ജ് ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ ഭിന്നശേഷിക്കാരായ ഉള്ളവര്‍ക്കും ആവശ്യമായ സഹായ ഉപകരണങ്ങള്‍ ഉറപ്പുവരുത്തുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ഭിന്ന ശേഷിക്കാര്‍ക്കായി  തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വൈസ് മെന്‍സ് ഹാളില്‍ നടന്ന ഗ്രാമസഭയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ടോമി കാറുകുളം അധ്യക്ഷനായിരുന്നു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ലൂക്കോസ് മാക്കില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ലിസി സാജന്‍, ജനപ്രതിനിധികളായ സി എം ജോര്‍ജ്, രാജേഷ് തങ്കപ്പന്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ശ്രീവിദ്യ, ഭിന്നശേഷി കോഡിനേറ്റര്‍ തോമസ് കൊറ്റേടം  തുടങ്ങിയവര്‍ പ്രസംഗിച്ചു. പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ നിന്നുള്ള ഭിന്നശേഷിക്കാരും പ്രതിനിധികളും യോഗത്തില്‍ പങ്കുചേര്‍ന്നു.



Post a Comment

0 Comments