Breaking...

9/recent/ticker-posts

Header Ads Widget

ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി ജില്ലാ തല ബോധവത്കരണ പരിപാടി പാലായില്‍ നടന്നു



ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന  ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി ജില്ലാ തല ബോധവത്കരണ പരിപാടി പാലായില്‍ നടന്നു. പാലാ കെ.എം മാണി  മെമ്മോറിയല്‍ ഗവണ്മെന്റ് ജനറല്‍ ഹോസ്പിറ്റലിന്റെയും, പാലാ നഗരസഭയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി നഗരസഭാ ചെയര്‍പെഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു.  പാലാ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍  മായ രാഹുല്‍ അധ്യക്ഷയായിരുന്നു.  

ആര്‍എംഒ ഡോക്ടര്‍ രജീഷ് സ്വാഗതമാശംസിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  രജിത പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രിന്‍സി സണ്ണി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടോണി തൈപറമ്പില്‍,ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു വരിക്കാനി,വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിജി ബൈജു കൊല്ലപ്പറമ്പില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കൗണ്‍സിലര്‍മാര്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ ഉള്ളനാട് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍, പാലാ ജനറല്‍ ആശുപത്രി ജീവനക്കാര്‍,ആശാവര്‍ക്കര്‍മാര്‍, മാര്‍സ്ലീവാ നഴ്‌സിംഗ് സ്റ്റുഡന്റസ്, എസ്എംഇ ആണ്ടൂര്‍ നഴ്‌സിംഗ് സ്റ്റുഡന്റസ്, തുടങ്ങിയവര്‍  പങ്കെടുത്തു  പാലാ ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി ജോണ്‍ നന്ദി രേഖപെടുത്തി. ജില്ലാ LED വാനിന്റെ ഡിസ്‌പ്ലേ സ്വിച്ച് ഓണ്‍ കര്‍മ്മം നഗരസഭ ചെയര്‍പേഴ്‌സന്‍ ദിയ ബിനു നിര്‍വ്വഹിച്ചു. സുമ്പ ഡാന്‍സ്, മാര്‍സ്ലീവാ നഴ്‌സിംഗ് സ്റ്റുഡന്റസ് അവതരിപ്പിച്ച ആരോഗ്യത്തെ സംബന്ധിച്ച സ്‌ക്രിപ്റ്റ്, എസ്എംഇ ആണ്ടൂര്‍ നഴ്‌സിംഗ് സ്റ്റുഡന്റസ് അവതരിപ്പിച്ച ഫ്‌ലാഷ് മോബ്, ആശാവര്‍ക്കര്‍മാര്‍ സംഘടിപ്പിച്ച ഹെല്‍ത്തി ഫുഡ് പ്രദര്‍ശനം, N C D ക്ലിനിക്ക്, UHID രെജിസ്‌ട്രേഷന്‍ എന്നിവയും നടന്നു.ഡെപ്യൂട്ടി ഡിഎംഒ dr. സന്തോഷ്, dr സിതാര, സുപ്രണ്ട് അഭിലാഷ് ടി.പി എന്നിവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments