കിടങ്ങൂര്‍ പി.കെ.വി വനിതാ ലൈബ്രറിയില്‍ വയോജന ദിനാചരണവും സ്‌നേഹ സാന്ത്വനം സഹായ വിതരണവും നടന്നു. കിടങ്ങൂര്‍ പഞ്ചായത്തിന്റെയും കൂടല്ലൂര്‍ സി.എച്ച് സി യുടെയും സഹകരണത്തോടെയാണ് വയോജന ദിനാചരണ പരിപാടികള്‍ നടന്നത്. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ ആമുഖ പ്രസംഗം നടത്തി.





0 Comments