സീറോദ വാഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ ക്വിസ് മത്സരത്തിന്റെ ഭാഗമായി നടത്തിയ സോണല്‍തല മത്സരത്തില്‍ പാലാ സെന്റ് തോമസ് കോളേജ് ടീം ഒന്നാം സ്ഥാനവും 12,000 രൂപയുടെ ക്യാഷ് അവാര്‍ഡും കരസ്ഥമാക്കി. വിവിധ കോളേജുകളില്‍ നിന്നുള്ള 128 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. കൊമേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്ന മത്സരത്തില്‍ അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് രണ്ടാം സ്ഥാനവും പാലാ അല്‍ഫോന്‍സാ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. റ്റോജി തോമസ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, കൊമേഴ്‌സ് വിഭാഗം മേധാവി ബോബി സൈമണ്‍, കൊമേഴ്‌സ് ഫോറം ഡയറക്ടര്‍ ഡോ. ബിനോയി ചാക്കോ, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. അലന്‍ ജോര്‍ജ്, സിറോദ വാഴ്‌സിറ്റി പ്രതിനിധികളായ റ്റാനിയ ബാബു, അഹില്‍ എബ്രാഹം, കുര്യാക്കോസ് ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്കി. ദേശീയ ക്വിസ് മത്സരരംഗത്ത് ശ്രദ്ധേയനായ രാഘവ് ചക്രവര്‍ത്തിയായിരുന്നു ക്വിസ് മാസ്റ്റര്‍. സോണല്‍ തല മത്സരവിജയികള്‍ പങ്കെടുക്കുന്ന സംസ്ഥാന തല മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ദേശീയ തലത്തില്‍ മത്സരിക്കാനുള്ള അവസരം ലഭിക്കും.




0 Comments