Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂരിനും കട്ടച്ചിറയ്ക്കുമിടയില്‍ റോഡ് വശങ്ങളില്‍ തറയോട് പാകി ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.



ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ കിടങ്ങൂരിനും കട്ടച്ചിറയ്ക്കുമിടയില്‍ റോഡ് വശങ്ങളില്‍ തറയോട് പാകി ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇവിടെ റോഡില്‍ ടാറിംഗ് നടത്തിയ ഭാഗങ്ങള്‍ വശങ്ങളെക്കാള്‍ ഉയര്‍ന്നു നിന്നത് അപകട ഭീഷണി ഉയര്‍ത്തിയിരുന്നു. അപകടക്കെണിയാവുന്ന കട്ടിംഗ് ഒഴിവാക്കാനുള്ള നടപടികളുടെ ഭാഗമായാണ്  ഈ ഭാഗങ്ങളില്‍ തറയോട് പാകുന്ന ജോലികള്‍ നടന്നുവരുന്നത് .  ഇരുചക്രവാഹനങ്ങള്‍ അടക്കം അപകടത്തില്‍ പെടുന്നതും പതിവായിരുന്നു.  
റോഡ് വശങ്ങളില്‍ വലിയ കുഴികളാണ് ഉണ്ടായിരുന്നത്.  വേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ റോഡ് കട്ടിംഗില്‍ നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുന്നതും പതിവു സംഭവമായിരുന്നു. രണ്ട് മാസം മുന്‍പ് നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരന്‍ മരണമടഞ്ഞിരുന്നു.  റോഡിന്റെ ഇരുവശങ്ങളിലും ടാറിംഗ് ഉയര്‍ന്നാണ് നിന്നിരുന്നത്.  റോഡ് വശങ്ങളിലെ  കട്ടിംഗ് അപകടത്തിന് ഇടയാക്കുന്ന സാഹചര്യം സ്റ്റാര്‍വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  റോഡിന്റെ ഇരുവശങ്ങളിലും മണ്ണിട്ട് ഉയര്‍ത്തുകയോ ടൈല്‍ പാകിയോ അപകട ഭീഷണി ഒഴിവാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പരിഹാരമായാണ്  തറയോട് പാകുന്നത്. ഏറ്റുമാനൂര്‍  പാലാ സംസ്ഥാനപാതയില്‍ കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കട്ടച്ചിറ മുതല്‍ ചേര്‍പ്പുങ്കല്‍ വരെയുള്ള  വിവിധ റോഡ് സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പില്‍ നിന്നും 30 ലക്ഷം രൂപയുടെ വികസന പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് മോന്‍സ് ജോസ്ഫ് എം എല്‍ എ അറിയിച്ചു. തറയോട് പാകി റോഡ് നന്നാക്കിയത് കാല്‍ നടയാത്രക്കാര്‍ക്ക് ആശ്വാസമായിരിക്കുകയാണ്.


Post a Comment

0 Comments