ശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് പുലിയന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ പ്രൗഡ ഗംഭീരമായ കാവടി ഘോഷയാത്ര നടന്നു. ശിവരാത്രി നാളില്‍ ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ പള്ളിവേട്ട ദിനത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളാണ് നടന്നത്. രാവിലെ നടന്ന ശ്രീബലി എഴുന്നള്ളിപ്പിന് ഗജരാജന്‍ അക്കിക്കാവ് കാര്‍ത്തികേയന്‍ തൃപ്പുലിയന്നൂരപ്പന്റെ തിടമ്പേറ്റി . ഒറ്റപ്പാലം ഹരിയുടെ പ്രമാണത്തില്‍ പഞ്ചവാദ്യവും നടന്നു.





0 Comments