പള്ളിക്കത്തോട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പഠനോത്സവം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നന്‍ വെളളാപ്പള്ളി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ തോമസ് അധ്യക്ഷയായിരുന്നു.
ഇളംപള്ളി ഗവ.യു.പി സ്‌ക്കുള്‍ ഹെഡ്മിട്രസ് ഇന്‍ചാര്‍ജ്ജ് ദീപ ബി സ്വാഗതവും,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അജികുമാര്‍ നന്ദിയും പറഞ്ഞു.പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബെന്നി അഞ്ചാനിക്കല്‍ മുഖ്യപ്രഭാഷണം നടത്തി.ആശംസകള്‍ നേര്‍ന്നുകൊണ്ട് ശുചിത്വമിഷന്‍ പാമ്പാടി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഹരികുമാര്‍ മറ്റക്കര,പഞ്ചായത്ത് വി.ഇ.ഒ പ്രദീപ് കുമാര്‍,വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.മികച്ച പ്രകടനം കാഴ്ച വച്ച സ്‌കൂളിനുള്ള അവര്‍ഡ് ഇളംമ്പള്ളി ഗവ.യു.പി സ്‌ക്കുള്‍ കരസ്ഥമാക്കി.പഠനോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ ചെയ്ത വിവിധ ആക്ടിവിറ്റികളുടെ പ്രദര്‍ശനവും അവതരണവും നടന്നു.





0 Comments