കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമിയുടെ തിരുവുത്സവത്തോടനുബന്ധിച്ച്, 2026 മാര്‍ച്ച് 1 ഞായറാഴ്ച്ച രാവിലെ 7 മണിക്ക്, കട്ടച്ചിറ കാണിക്ക മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന കാവടി ഘോഷയാത്രയ്ക്ക് കിടങ്ങൂര്‍ ടൗണിലും, അയര്‍ക്കുന്നം -കിടങ്ങൂര്‍ റോഡിലും 2026 മാര്‍ച്ച് 1 ഞായറാഴ്ച്ച രാവിലെ 08.00 AM മുതല്‍ 11.30 AM വരെ താഴെ സൂചിപ്പിച്ചിരിക്കുന്ന വിധത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ്.
1. അയർക്കുന്നം -പാലാ റോഡിലൂടെ അയർക്കുന്നം ഭാഗത്ത് നിന്നും ഏറ്റുമാനൂർ. പാലാ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാന്താടിക്കവല ജംഗ്ഷനിലെത്തി പാദുവാ ചെമ്പിളാവ് വഴി കുമ്മണ്ണൂർ മന്ദിരം ജംഗ്ഷനിലെത്തി പാലാ ഭാഗത്തേക്കും ഏറ്റുമാനൂർ ഭാഗത്തേക്കും പോകേണ്ടതാണ് . കൂടാതെ ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പുന്നത്തുറ പഴയ പള്ളി ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പുളിഞ്ചുവട് -ആറുമാനൂർ - കണ്ണംപുര -മാടപ്പാട് വഴി ഏറ്റുമാനൂർക്ക് പോകാവുന്നതാണ്.
2. പാലാ - ഏറ്റുമാനൂർ ഹൈവേ റോഡിലൂടെ പാലാ ഭാഗത്ത് നിന്നും അയർക്കുന്നം-മണർകാട് വഴി കോട്ടയം ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട സർവീസ് ബസ് ഒഴികെയുള്ള വാഹനങ്ങൾ കുമ്മണ്ണൂർ മന്ദിരം ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് ചെമ്പിളാവ് - പാദുവാ വഴി കല്ലിട്ടുനട ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് അയർക്കുന്നം വഴി കോട്ടയത്തേക്ക് പോകേണ്ടതാണ്.





0 Comments