മീനടം ഗ്രാമപഞ്ചായത്തില്‍ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. മീനടം പഞ്ചായത്തിലെ സ്‌കൂളുകളില്‍ നിന്നും ഹരിതസേന സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട അന്‍പത് കുട്ടികളെയാണ് ശുചിത്വ പഠനോത്സവത്തില്‍ ആദരിച്ചത്.മീനടം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌ക്കുള്‍ ഹാളില്‍ നടന്ന പഠനോത്സവം പഞ്ചായത്ത് പ്രസിഡന്റ്് മിനി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം സ്‌കറിയ അധ്യക്ഷനായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഏലിയാമ്മ മത്തായി സ്വാഗതവും,സ്‌കൂള്‍ ഹെഡ്മിട്രസ് സുധ ഗോപി നന്ദിയും പറഞ്ഞു.
ശുചിത്വ മിഷന്‍ പാമ്പാടി ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര പദ്ധതി വിശദീകരണം നടത്തി. അധ്യാപകരായ രമ്യ ,സ്മിത മാത്യു,ബ്ലോക്ക് പഞ്ചായത്ത് അംഗം റെജി ചാക്കോ, മെമ്പര്‍മാരായ സൂസി രാജു,എന്‍ റ്റി മാത്യു,സന്ധ്യ ഷിലു,മറിയാമ്മ ജോസഫ്,ബിനീഷ് ബെന്നി,നോബി കെ വി,ഐപ്പ് ഈപ്പന്‍,റാണി ബിനോയ്,സിന്ധു കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.പഠനോത്സത്തിന്റെ ഭാഗമായി കുട്ടികള്‍ ചെയ്ത വിവിധ ആക്ടിവിറ്റികളുടെ പ്രദര്‍ശനവും അവതരണവും നടന്നു.സ്‌കോളര്‍ഷിപ്പ് നേടിയ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിനുമായി ബന്ധപ്പെട്ട് കുട്ടികളില്‍ അവബോധം വളര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നൂതന പദ്ധതിയാണ് വിദ്യാര്‍ത്ഥി ഹരിതസേന സ്‌കോളര്‍ഷിപ്പ്് ഇക്കോസെന്‍സ്. ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ നടന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് 1500 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കും.കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലെയും 50 കുട്ടികള്‍ക്കും,മുനിസിപ്പാലിറ്റികളില്‍ 75 കുട്ടികള്‍ക്കും,കോര്‍പ്പറേഷനുകളില്‍ 100 കുട്ടികള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.ഇവര്‍ കേരളത്തിന്റെ ശുചിത്വ അംബാസിഡര്‍മാരാകും.





0 Comments