പാലാ ഏറ്റുമാനൂര്‍ റോഡില്‍ കിടങ്ങൂര്‍ മംഗളാരാം ജംഗ്ഷനു സമീപം നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ 20 അടി താഴ്ചയിലേക്ക് മറിഞ്ഞു. കൊങ്ങണ്ടൂര്‍ സ്വദേശിയായ സ്‌കൂട്ടര്‍ യാത്രികനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. പാലാ ഭാഗത്തു നിന്നും വരികയായിരുന്ന സ്‌കൂട്ടറാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.





0 Comments