ഇടപ്പാടി ആനന്ദഷണ്‍മുഖക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവത്തിന് സമാപനം കുറിച്ച് തിരുവാറാട്ട് ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. തൈപ്പൂയ ദിനത്തില്‍ രാവിലെ കാവടി ഘോഷയാത്ര നടന്നു. മൂന്നാം തോട് , ഇടമറ്റം മല്ലികശേരി , ഇടപ്പാടി , കീഴമ്പാറ, അമ്പാറ പാലാ ടൗണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കാവടി ഘോഷയാത്രകള്‍ 12 മണിയോടെ ക്ഷേത്രത്തിലെത്തി. വാദ്യമേളങ്ങളും വര്‍ണക്കാവടികളും ഘോഷയാത്രയില്‍ അണിനിരന്നു. ആട്ടക്കാവടി, കൊട്ടക്കാവടി, പൂക്കാവടി തുടങ്ങിയ കാവടികള്‍ വര്‍ണവിസ്മയമൊതക്കിയപ്പോള്‍ പമ്പമേളവും ചെണ്ടമേളവും ഘോഷയാത്രയ്ക് മിഴിവേകി. ദേവിദേവന്‍മാരുടെ വേഷങ്ങളും ഫ്‌ലോട്ടുകളും കൗതുകക്കാഴ് ചയായി. നിരവധിയാളുകള്‍ പ്രാര്‍ത്ഥനാമന്ത്രജപവുമായി കാവടി ഘോഷയാത്രയില്‍ പങ്കെടുത്തു. കാവടി അഭിഷേകത്തെ തുടര്‍ന്ന് മഹാപ്രസാദമൂട്ടും നടന്നു. 4 മണിയോടെ കൊടിയിറക്കി ആറാട്ട് പുറപ്പാട് ആരംഭിച്ചു. വിലങ്ങു പാറക്കടവില്‍ തിരുവാറാട്ടും തുടര്‍ന്ന് ആറാട്ടു സദ്യയും നടന്നു.





0 Comments