കിടങ്ങൂര്‍ പുന്നത്തുറ NSS കരയോഗത്തിന്റെ നവതി ആഘോഷവും കുടുംബ സംഗമവും നടന്നു. 1936 ല്‍ പ്രവര്‍ത്തനമാരംഭിച്ച 942ാം നമ്പര്‍ NSS കരയോഗത്തിന്റെ നവതി ആഘോഷങ്ങള്‍ക്കൊപ്പം ഐശ്വര്യ വനിത സമാജത്തിന്റെ വാര്‍ഷികവും കുടുംബ സംഗമവും നടന്നു. കട്ടച്ചിറയില്‍ NSS കരയോഗം ഹാളില്‍ നടന്ന സമ്മേളനം മീനച്ചില്‍ താലൂക്ക് NSS യൂണിയന്‍ ചെയര്‍മാന്‍ മനോജ് B നായര്‍ ഉദ്ഘാടനം ചെയ്തു കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. TK ജയകുമാര്‍ മുഖ്യാതിഥി യായിരുന്നു കരയോഗം പ്രസിഡന്റ് TR വേണുഗോപാലന്‍ നായര്‍ അധ്യക്ഷനായിരുന്നു. മീനച്ചില്‍ വനിതാ യൂണിയന്‍ പ്രസിഡന്റ് സിന്ധു B നായര്‍, യൂണിയന്‍ സെക്രട്ടറി KN സുരേഷ്‌കുമാര്‍, NSS പ്രതിനിധി സഭാംഗം ഡോ B വേണുഗോപാല്‍, കിടങ്ങൂര്‍ മേഖലാ കണ്‍വീനര്‍ PG സുരേഷ് വൈസ് പ്രസിഡന്റ് അനില്‍ പാഴൂരാത്ത് , വനിതാ സമാജം പ്രസിഡന്റ് എസ് രാജമ്മ എന്നിവര്‍ പ്രസംഗിച്ചു. 80 വയസ്സ് പൂര്‍ത്തിയായ കരയോഗാംഗങളെയും വിവാഹജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതികളെയും വിവിധമേഖലകളില്‍ മികവു തെളിയിച്ചവരെയും ആദരിച്ചു. തിരുവാതിരകളി പാരമ്പര്യത്തനിമയോടെ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്ന ജ്യോതി ബാലകൃഷ്ണനെയും ആദരിച്ചു. വിവിധകലാപരിപാടികളും നടന്നു.





0 Comments