തൃക്കിടങ്ങൂരപ്പന്റെ തിരുവുത്സവാഘോഷങ്ങളോടനുബന്ധിച്ച് വിസ്മയ കാഴ്ചയൊരുക്കുന്ന പൂരപ്രപഞ്ചം 2026 മാര്‍ച്ച് 4ന് നടക്കും. കിടങ്ങൂര്‍ പൂര പ്രപഞ്ചത്തിന്റെ ലോഗോ പ്രകാശനം നടന്നു. തൈപ്പൂയ ദിനത്തില്‍ കിടങ്ങൂര്‍ ദേവസ്വം പ്രസിഡന്റ് OR സുബ്രഹ്‌മണ്യന്‍ നമ്പൂതിരി ലോഗൊ പ്രകാശനം നിര്‍വഹിച്ചു. കിടങ്ങൂര്‍ ദേവസ്വം ഭാരവാഹികള്‍, പൂരാഘോഷ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശ്രീമുരുകാ ഭക്തസംഘം തെക്കന്‍ ദേശത്തിന്റെ ആഭിമുഖ്യത്തില്‍ ആന എഴുന്നള്ളിപ്പില്‍ തുടങ്ങിയ പൂരാഘോഷങ്ങള്‍ 25-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. പൂരപ്രപഞ്ചത്തിന് തലയെടുപ്പുള്ള ശജവീരന്മാരെ എത്തിക്കുന്നത് ശ്രീമുരുകാ ഭക്തസംഘമാണ്. ഈ വര്‍ഷത്തെ പൂരപ്രപഞ്ചം വര്‍ണാഭമാക്കുന്നതിനുമുന്നോടിയായാണ് ലോഗോ പ്രകാശനം നടന്നത്. കേരളത്തിലെ പ്രസിദ്ധി യാര്‍ജിച്ച ഗജവീരന്മാരും മേളപ്രമാണിമാരും വര്‍ണ്ണക്കുട മാറ്റവുമാണ് പൂര പ്രപഞ്ചത്തെ ശ്രദ്ധേയമാക്കുന്നത് .





0 Comments