Breaking...

9/recent/ticker-posts

Header Ads Widget

കെ.എസ്.എസ്.പി.യു ധര്‍ണയും പ്രകടനവും നടത്തി.



ഫെബ്രുവരി 12ന്  നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിന് പിന്തുണയുമായി , കെ.എസ്.എസ്.പി.യു ളാലം ബ്ലോക്ക് കമ്മിറ്റിയുടെയും പാലാ ടൗണ്‍ ബ്ലോക്ക് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ധര്‍ണയും പ്രകടനവും നടത്തി. സിവില്‍ സ്റ്റേഷന് മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി പാലാ ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ സമാപിച്ചു. 
തുടര്‍ന്ന്  നടന്ന ധര്‍ണ പാലാ ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് പി.വി സോമശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു . എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. ജോജി അലക്‌സ്, ളാലം ബ്ലോക്ക് സെക്രട്ടറി കെ.ജി വിശ്വനാഥന്‍, വൈസ് പ്രസിഡണ്ട് ബേബി തോമസ് പാമ്പാറ, ജില്ല  ജോയിന്റ് സെക്രട്ടറി എ.കെ അമ്മിണി , വനിതാവേദി കണ്‍വീനര്‍ എസ് സുഷമ, മുത്തോലി യൂണിറ്റ് പ്രസിഡണ്ട് ജോസ് എബ്രാഹം എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments