Breaking...

9/recent/ticker-posts

Header Ads Widget

കുറ്റില്ലം പുതിയ പാലം നിര്‍മ്മാണത്തിന് തുടക്കമായി.



മീനച്ചില്‍ മുത്തോലി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുറ്റിലം പാലത്തിന്റെ നിര്‍മ്മാണത്തിന് തുടക്കമായി. 33 വര്‍ഷം പഴക്കമുള്ള തകര്‍ച്ചയിലായ നിലവിലുള്ള പാലത്തിനു പകരമാണ് പുതിയ പാലം നിര്‍മിക്കുന്നത്. പ്രദേശവാസികളുടെ ആവശ്യപ്രകാരം മാണി സി കാപ്പന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 75 ലക്ഷം രൂപ പാലം നിര്‍മാണത്തിനായി അനുവദിക്കുകയുമായിരുന്നു. പുതിയ പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം മാണി സി.കാപ്പന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് അദ്ധ്യക്ഷത വഹിച്ചു. മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് സുബി സുരേഷ് മുഖ്യപ്രഭാഷണം നടത്തി. മെംബര്‍മാരായ സരിത ജോര്‍ജ്, പ്രിന്‍സ് ഓടക്കല്‍, ഹരിദാസ് അടിമത്തറ എന്നിവര്‍ പ്രസംഗിച്ചു. ജെയിംസ് ചാലിൽ, ചിന്നമ്മ ജോർജ്, ബാബു കുട്ടൻ, സതീഷ് വളയത്തിൽ, രാജു കോനാട്ട്, സജി ഓലിക്കര, തങ്കച്ചൻ മണ്ണുശ്ശേരി, ടോമി തകിടിയേൽ, ഷിബു പൂവേലി, സിനിമോൾ റോണി , ജോസ് വടക്കേമുറി, തുടങ്ങിയവർ സന്നിഹിതരായിരുന്നു.  മൂന്ന് മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് കരാറുകാരൻ മോനി അറിയിച്ചു. പാലം യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ യാത്രാക്ലേശത്തിനും പരിഹാരമാകും



Post a Comment

0 Comments