Breaking...

9/recent/ticker-posts

Header Ads Widget

ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 105-ാം ജയന്തിയാഘോഷം തിങ്കളാഴ്ച



ഭഗവത് ഭക്തിയുടെ പാലാഴി കടഞ്ഞ ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 105-ാം ജയന്തിയാഘോഷം തിങ്കളാഴ്ച നടക്കും. ജയന്തിയാഘോഷങ്ങളോടനുബന്ധിച്ച് 12 ദിവസമായി നടന്നു വന്ന ഭാഗവതാമൃത സത്രത്തിന്റെയും സംഗീതോത്സവത്തിന്റെയും സമാപനവും നടക്കും. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍  പ്രത്യേകപൂജകള്‍ നടക്കും.  ആചാര്യന് സമര്‍പ്പണമായി ഗുരുവായൂരപ്പന് പ്രത്യേക പൂജ കാലടി പടിഞ്ഞാറേടത്ത്  ശങ്കരനുണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ നടക്കും. രാവിലെ 8.30ന് പ്രശസ്ത കര്‍ണാടക സംഗീതജ്ഞര്‍ അവതരിപ്പിക്കുന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനം ഉണ്ടായിരിക്കും. രാവിലെ 10.30ന് മള്ളിയൂര്‍ ഭാഗവതഹംസ ജയന്തി അനുസ്മരണം സമ്മേളനം നടക്കും. പൂജ്യശ്രീ നടുവില്‍ മഠം അച്യുത ഭാരതി സ്വാമിയാര്‍, പന്തളം കൊട്ടാരം പുണര്‍തം തിരുനാള്‍ നാരായണവര്‍മ്മ , നാദസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കര്‍  വെണ്മണി കൃഷ്ണന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ പങ്കെടുക്കും. ഭാഗവതാമൃതസത്ര മുഖ്യയജ്ഞാചാര്യന്‍ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി യോഗത്തില്‍ 'അധ്യക്ഷനായിരിക്കും. മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി സ്വാഗതമാശംസിക്കും. മള്ളിയൂര്‍ ഗണേശ പുരസ്‌കാരം  പ്രശസ്ത നാഗസ്വരവിദ്വാന്‍ തിരുവിഴ ജയശങ്കറിന് സമര്‍പ്പിക്കും. തുടര്‍ന്ന് കോഴിക്കോട് പ്രശാന്ത് വര്‍മ്മ അവതരിപ്പിക്കുന്ന നാമസങ്കീര്‍ത്തനത്തോടെ മള്ളിയൂര്‍ ഭാഗവതഹംസ ജയന്തി ആഘോഷങ്ങള്‍ സമാപിക്കും.



Post a Comment

0 Comments