Breaking...

9/recent/ticker-posts

Header Ads Widget

ഉറവിട മാലിന്യ സംസ്‌കരണത്തിനുള്ള ജി.ബിന്‍ വിതരണം ചെയ്തു



മാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തില്‍ ശുചിത്വ മാഞ്ഞൂര്‍ സുന്ദര മാഞ്ഞൂര്‍ പദ്ധതിയുടെ ഭാഗമായി, ഉറവിട മാലിന്യ സംസ്‌കരണത്തിനുള്ള  സാമഗ്രികള്‍ വിതരണം ചെയ്തു. 595 കടുംബങ്ങള്‍ക്ക് ജി.ബിന്‍ നല്‍കുന്ന പദ്ധതിയുടെ ഭാഗമായി  പഞ്ചായത്ത് തല വിതരണ ഉദ്ഘാടനം  13-ാം വാര്‍ഡിലെ  മാഞ്ഞൂര്‍ സെന്‍ട്രല്‍  അങ്കണവാടിയില്‍  പഞ്ചായത്ത് പ്രസിഡണ്ട് സുനു ജോര്‍ജ് നിര്‍വഹിച്ചു.   വാര്‍ഡ് മെമ്പര്‍    ജോസി മാത്യൂ അധ്യക്ഷത വഹിച്ചു. 2025 - 26 വാര്‍ഷിക പദ്ധതി പ്രകാരം  595  കുടുംബങ്ങള്‍ക്കാണ് ജി-ബിന്‍  നല്‍കുന്നത് . ശുചിത്വ മാഞ്ഞൂര്‍ സുന്ദര മാഞ്ഞൂര്‍  എന്ന  ലക്ഷ്യം  കൈവരിക്കുകയാണ്  ഈ  പദ്ധതിയുടെ  ലക്ഷ്യം എന്ന്  പ്രസിഡന്റ്  പറഞ്ഞു. ജി-ബിന്‍ പദ്ധതിക്ക്  വേണ്ടി  രണ്ടര ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.  ഉദ്ഘാടന യോഗത്തില്‍  ആരോഗ്യ വിദ്യാഭാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റ്റോമി  കാറുകുളം, 18-ാം വാര്‍ഡ് മെമ്പര്‍ CM ജോര്‍ജ് , VEOമാരായ പ്രീന്‍ഷാദ് പി.വൈ,  ജിഷാമോള്‍  AB, അങ്കണവാടി ടീച്ചര്‍  ആഷാ മാത്യൂ , CDS  ചെയര്‍പേഴസ്ണ്‍ രാജമ്മ എന്നിവര്‍ പങ്കെടുത്തു.



Post a Comment

0 Comments