പാലായിലെ കലാസ്വാദക കൂട്ടായ്മയായ മീനച്ചില്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ മുപ്പത്തിയൊന്നാമത് വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികളുടെ ഉദ്ഘാടനം
നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം നിര്‍വഹിച്ചു. പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ചു രക്ഷാധികാരി ഡോ.സിറിയക് തോമസ് മുഖ്യ പ്രഭാഷണം നടത്തി. പാലാ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്‍കിക്കൊണ്ടാണ് ഫാസിന്റെ പുതു വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വൈസ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍, സെക്രട്ടറി ബെന്നി മൈലാടൂര്‍, സോമശേഖരന്‍ തച്ചേട്ട്, കെ.കെ.രാജന്‍, ബൈജു കൊല്ലംപറമ്പില്‍, ഷിബു തെക്കേമറ്റം, ഉണ്ണി കുളപ്പുറം, വി എം അബ്ദുള്ള ഖാന്‍, ബേബി വലിയകുന്നത്ത്, വിജി ആര്‍.നായര്‍, വിനയകുമാര്‍ മാനസ, ബഷീര്‍ തേനമ്മാക്കല്‍, മോനി വി ആദ്കുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഈ വര്‍ഷത്തെ ആദ്യ പരിപാടിയായി തിരുവനന്തപുരം നവോദയ അവതരിപ്പിച്ച സുകുമാരി എന്ന നാടകം അരങ്ങേറി.





0 Comments