കിടങ്ങൂരിനെ ഭക്തി സാന്ദ്രമാക്കി ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം നടന്നു. രാവിലെ ക്ഷേത്രത്തില്‍ അഭിഷേകവും ഉഷ:പൂജയും എതിര്‍ത്ത പൂജയും നടന്നു. വിവിധ കരകളില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ പാല്‍ കാവടിഘോഷയാത്രകള്‍ ക്ഷേത്രത്തിലെത്തി. മറ്റക്കര കോവൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, കിടങ്ങൂര്‍ സൗത്ത് വീരഭദ്രസ്വാമി മീനാക്ഷിയമ്മന്‍ കോവില്‍ എന്നിവിടങ്ങളില്‍ നിന്നും പാല്‍ക്കാവടി ഘോഷയാത്രകള്‍ ഭക്തി നിര്‍ഭരമായി. കുമ്മണ്ണൂര്‍ നടയ്കാംകുന്ന് ക്ഷേത്രം, കിടങ്ങൂര്‍ ഉത്തമേശ്വരം ക്ഷേത്രം, ചമ്രവട്ടത്ത് ശാസ്താ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും പാല്‍കാവടി ഘോഷയാത്രകള്‍ നടന്നു. സുബ്രഹ്‌മണ്യ സ്വാമിയുടെ അനുഗ്രഹം തേടി നിരവധി ഭക്തര്‍ കാവടി ഘോഷയാത്രകളില്‍ പങ്കെടുത്തു
.വൈകിട്ട് കിടങ്ങൂര്‍ ശിവപുരം ശ്രീമഹാദേവക്ഷേത്രം, കിടങ്ങൂര്‍ സൗത്ത് കാളിയമ്മന്‍ കോവില്‍, ഉത്തമേശ്വരം ക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളില്‍ നിന്നും ഭസ്മക്കാവടി ഘോഷയാത്രകള്‍ ക്ഷേത്രത്തിലെത്തും. രാത്രി എട്ടിന് ഭസ്മാഭിഷേകം നടക്കും. സുബ്രഹ്‌മണ്യന്‍ താരകാസുര നിഗ്രഹം നടത്തിയ ദിവസമാണ് തൈപ്പൂയം എന്നാണ് വിശ്വാസം. താരകാസുരവധത്തിനുശേഷം ഭക്തര്‍ സുബ്രഹ്‌മണ്യസ്വാമിയെ പ്രീതിപ്പെടുത്തുന്നതിനായി കാവടി അഭിഷേകം നടത്തിയതിനെ അനുസ്മരിച്ചു കൊണ്ടാണ് തൈപ്പൂയം നാളില്‍ സുബ്രഹ്‌മണ്യ ക്ഷേത്രങ്ങളില്‍ കാവടിലോഷയാത്രകളും വിശേഷാല്‍ പൂജകളും നടക്കുന്നത്.





0 Comments