Breaking...

9/recent/ticker-posts

Header Ads Widget

തൈപ്പൂയം നാളില്‍ കിടങ്ങൂരില്‍ നടന്ന കാവടി ഘോഷ യാത്രകള്‍ ഭക്തിനിര്‍ഭരമായി



സുബ്രഹ്‌മണ്യ സ്വാമി താരകാസുര നിഗ്രഹം നടത്തിയ തൈപ്പൂയം നാളില്‍ കിടങ്ങൂരില്‍ നടന്ന കാവടി ഘോഷ യാത്രകള്‍ ഭക്തിനിര്‍ഭരമായി.വിവിധ ക്ഷേതങ്ങളില്‍ നിന്നും രാവിലെ പാല്‍ക്കാവടിയും വൈകീട്ട് ഭസ്മക്കാവടിയുമാണ് നടന്നത്. സുബ്രമണ്യ പ്രീതിയ്ക്കായി നൂറു കണക്കിന് ഭക്തരാണ് ഹരഹര മന്ത്രജപവുമായി ഘോഷയാത്രകളില്‍ പങ്കു ചേര്‍ന്നത്. 

ഭക്തിയുടെ തീവ്രതയില്‍ ശൂലം കവിളില്‍ കുത്തിയിറക്കി നിരവധി ഭക്തര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. ഒരേ ശൂലം കവിളില്‍ കുത്തി  7 പേര്‍ ഒന്നിച്ചു നീങ്ങിയതും വൈകീട്ട് നടന്ന ഭസ്മ കാവടി ഘോഷയാത്രയില്‍  ശ്രദ്ധയാകര്‍ഷിച്ചു. കിടങ്ങൂര്‍ ഉത്തമേശ്വരം ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച കാവടിലോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു.  കിടങ്ങൂര്‍ സൗത്ത് കാളിയമ്മന്‍ കോവില്‍, പാദുവ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്നും ശ്രീസുബ്രഹ്‌മ ണ്യസ്വാമി ക്ഷേത്രത്തിലേക്ക് ഭസ്മക്കാവടി ഘോഷയാത്രകള്‍ നടന്നു. പ്രതവിശുദ്ധിയോടെ കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധിയാളുകള്‍ കാവടിയേന്തി ഘോഷയാത്രയില്‍ പങ്കെടുത്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാവടി ഘോഷയാത്രകള്‍  തൃക്കിടങ്ങൂര്‍ ക്ഷേത്ര സന്നിധിയിലെത്തിയ ശേഷം കാവടി അഭിഷേകവും നടന്നു.


Post a Comment

0 Comments