Breaking...

9/recent/ticker-posts

Header Ads Widget

എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ് ഭരണഘടനയുടെ അന്ത:സത്തയെന്ന് വി.ഡി. സതീശന്‍



എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ് ഭരണഘടനയുടെ അന്ത:സത്തയെന്ന് പ്രതിപക്ഷ നേതാവ്  വി.ഡി. സതീശന്‍ പറഞ്ഞു. ഭാരതത്തിന്റെ ഭരണഘടന സമഗ്രമായതും സമ്പൂര്‍ണ്ണമായതുമാണെന്നും അതിന്റെ അന്ത:സത്ത വൈവിധ്യമാര്‍ന്നതുമാണെന്നും VD സതീശന്‍ പറഞ്ഞു. ഭരണഘടന നിര്‍മ്മാണ സമിതിയില്‍ ഇത്തരം ചിന്തകള്‍ നല്‍കുവാന്‍ തക്ക വിധത്തിലുള്ള സ്വാതന്ത്ര്യ സമര സേനാനികളായ ആര്‍.വി. തോമസിനെപ്പോലുള്ളവര്‍ ഉണ്ടായിരുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. താന്‍ വായിച്ചിട്ടുള്ള ഗ്രന്ഥങ്ങളില്‍ ഏറ്റം മഹത്തരമായത് ഭരണഘടനയാണെന്നും അതിന്റെ ചൈതന്യം മുറുകെപ്പിടിക്കുവാന്‍ ഓരോ ഭാരതീയനും കടപ്പെട്ടിരിക്കുന്നുവെന്നുംഅദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

പാലായില്‍ ആര്‍.വി. തോമസിന്റെ 71-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് RV തോമസ് സ്മാരക പുരസ്‌കാര  സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു VD സതീശന്‍. RV തോമസ് പുരസ്‌കാരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLAയ്ക്ക് VD  സതീശന്‍ സമര്‍പ്പിച്ചു. യോഗത്തില്‍ ആര്‍.വി. സ്മാരക സമിതി പ്രസിഡന്റ് ഡോ. സിറിയക് തോമസ് അധ്യക്ഷനായിരുന്നു.  മുന്‍മന്ത്രി  പി.ജെ. ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി.പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ., അവാര്‍ഡ് ജേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ., മാണി സി.കാപ്പന്‍ എം.എല്‍.എ., നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം, തോമസ് ആര്‍.വി.ജോസ്, സീന ടോണി ജോസ്, ഡോ സാബു ഡി മാത്യു എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments