Breaking...

9/recent/ticker-posts

Header Ads Widget

വാക്കത്തോണ്‍ - 2026 ഫെബ്രുവരി 4 ന്



ലോക കാന്‍സര്‍ ദിനത്തോട് അനുബന്ധിച്ച് മാര്‍ സ്ലീവാ മെഡിസിറ്റി  കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററും രാമപുരം മാര്‍ അഗസ്തിനോസ് കോളേജും ചേര്‍ന്ന് വാക്കത്തോണ്‍ - 2026  സംഘടിപ്പിക്കുന്നു.  ഫെബ്രുവരി 4 ന് രാവിലെ 7.45ന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് മുന്നില്‍ നിന്ന് ആരംഭിക്കുന്ന വാക്കത്തോണ്‍ 8 കി.മി ദൂരം പിന്നിട്ട് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എത്തിച്ചേരും. എം.ജി.സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.സി.ടി.അരവിന്ദ്കുമാര്‍ വാക്കത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന ചര്‍ച്ച് വികാരി റവ.ഫാ.ബര്‍ക്കുമാന്‍സ് കുന്നുംപുറം  സന്ദേശം നല്‍കും. 
പൊതുജനങ്ങള്‍ക്കായുള്ള കാന്‍സര്‍ അവബോധ ഹാന്‍ഡ്ബുക്കിന്റെ പ്രകാശനം ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍ നിര്‍വ്വഹിക്കും. മാര്‍ സ്ലീവാ മെഡിസിറ്റി മെഡിക്കല്‍ ഓങ്കോളജി ആന്‍ഡ് ഹെമറ്റോളജി വിഭാഗം മേധാവി ഡോ.റോണി ബെന്‍സണ്‍ കാന്‍സര്‍ ദിന സന്ദേശം നല്‍കും. രാമപുരം മാര്‍ അഗസ്തിനോസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.റെജി വര്‍ഗീസ് മേക്കാടന്‍ സ്വാഗതം ആശംസിക്കും ഡോ.ഷൈനി ,ഗീതാഞ്ജലി എന്നിവര്‍ നയിക്കുന്ന വാം അപ്പ് സൂംബയും ക്രമീകരിച്ചിട്ടുണ്ട്.  United By Unique എന്ന സന്ദേശവുമായാണ്  കാന്‍സര്‍ ദിനാചരണം നടക്കുന്നത്.   കാന്‍സറിനെതിരെ ഒരുമിച്ച് പോരാടാം എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിച്ചാണ് വിദ്യാഭ്യാസ മേഖലയില്‍ ഉന്നത നേട്ടങ്ങള്‍ കൊയ്യുന്ന രാമപുരം മാര്‍ അഗസ്തിനോസ് കോളജ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മധ്യ കേരളത്തിലെ സമ്പൂര്‍ണ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രമായ മാര്‍സ്ലീവാ മെഡിസിറ്റിയുമായി ചേര്‍ന്ന് വാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്..  കോളജിലെ 200ല്‍ പരം വിദ്യാര്‍ത്ഥികളാണ്  വാക്കത്തോണില്‍ ബോധവല്‍ക്കരണ സന്ദേശവുമായി പങ്കെടുക്കുന്നത്. പാലാ നഗരസഭ, പൊലീസ് എന്നിവരുമായി സഹകരിച്ചാണ് പരിപാടി. മുത്തോലി ജംഗ്ഷനില്‍ പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസിന്റെ നേതൃത്വത്തില്‍ വാക്കത്തോണിനെ സ്വീകരിക്കും. വാക്കത്തോണ്‍ 10.30ന് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എത്തിച്ചേരും. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍  ആശുപത്രി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് എയര്‍ കോമഡോര്‍ ഡോ.പോളിന്‍ ബാബു  സന്ദേശം നല്‍കും. സ്ത്രീകള്‍ക്കായുള്ള സൗജന്യ എ.ഐ.മാമ്മോഗ്രാം പ്രോഗ്രാമിന്റെ പ്രഖ്യാപനം  മാര്‍  സ്ലീവാ മെഡിസിറ്റി ഓപ്പറേഷന്‍സ്, ബ്രാന്‍ഡിംഗ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രമോഷന്‍സ് ഡയറക്ടര്‍ റവ.ഫാ.ഗര്‍വാസീസ് ആനിത്തോട്ടത്തില്‍ നിര്‍വ്വഹിക്കും. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ റവ.ഫാ.ജോസഫ് ആലഞ്ചേരി നന്ദി അര്‍പ്പിക്കും. .ആംബുലന്‍സ് സപ്പോര്‍ട്ടോട് കൂടിയ മെഡിക്കല്‍ ടീം, കൃത്യമായ ഇടവേളകളില്‍ റിഫ്രഷ്‌മെന്റ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ മാര്‍  സ്ലീവാ മെഡിസിറ്റി  ഹെല്‍ത്ത്‌കെയര്‍ പ്രമോഷന്‍സ് ഡയറക്ടര്‍ റവ.ഫാ.ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, രാമപുരം മാര്‍ അഗസ്തിനോസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.റെജി വര്‍ഗീസ് മേക്കാടന്‍, വൈസ് പ്രിന്‍സിപ്പല്‍ .ഫാ.ജോസഫ് ആലഞ്ചേരി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍  രാജീവ് കൊച്ചുപറമ്പില്‍, മാര്‍ സ്ലീവാ മെഡിസിറ്റി സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ജോഫിന്‍ കെ.ജോണി, എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. ശ്രീജിത്ത് ആര്‍.നായര്‍ എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments