Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ പഞ്ചായത്ത് ശുചിത്വ പഠനോത്സവം ഭാരതീയ വിദ്യാമന്ദിരം സ്‌കൂളില്‍ നടന്നു



കിടങ്ങൂര്‍ പഞ്ചായത്ത് ശുചിത്വ പഠനോത്സവം ഭാരതീയ വിദ്യാമന്ദിരം സ്‌കൂളില്‍ നടന്നു. തദ്ദേശ സ്ഥാപനങ്ങളും പൊതുവിദ്യാഭാസ വകുപ്പും ശുചിത്വമിഷനും ചേര്‍ന്നാണ് ഹരിത സേന സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ് ഉദ്ഘാടനം ചെയ്തു.ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ആശ ആര്‍ അധ്യക്ഷയായിരുന്നു.

പിറയാര്‍ ഗവ.എല്‍ പി സ്‌കൂള്‍ ഹെഡ്മിട്രസ് സബിത എസ് സ്വാഗതവും,ഭാരതീയ വിദ്യാമന്ദിരം യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.ശൂചിത്വ മിഷന്‍ പാമ്പാടി ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര പദ്ധതി വിശദീകരണം നടത്തി.  വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു രമേഷ്,ശ്രീജ മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കുടല്ലൂര്‍ സെന്റ് ജോസഫ്സ് യുപി സ്‌കൂള്‍ ഒന്നാം സ്ഥാനവും,കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരം യു.പി സ്‌കൂള്‍, കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവ രണ്ടാംസ്ഥാനവും, ചെമ്പിളാവ് ഗവ.യു പി സ്‌കൂള്‍, ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍സെക്കന്ററി സ്‌കൂള്‍,കിടങ്ങൂര്‍ എന്‍ എസ് എസ് ഹയര്‍സെക്കന്ററി സ്‌കൂള്‍,  എന്നി  മൂന്നാം സ്ഥാനവും നേടി. പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നായ് 50 കുട്ടികള്‍ ഹരിത സേന  സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി .വിദ്യാര്‍ത്ഥികള്‍ക്ക് 1500 രൂപ യും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.സ്‌കൂള്‍ ഹാളില്‍ നടന്ന വേസ്റ്റ് ആര്‍ട്ട് പ്രദര്‍ശനവും ശ്രദ്ധേയമായി.


Post a Comment

0 Comments