ഡിപ്രസ്സ്ഡ് ക്ലാസ് സമിതി സംസ്ഥാന കമ്മറ്റിയുടെ യുടെയും അയര്‍ക്കുന്നം യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ സ്‌കൂള്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. അയര്‍ക്കുന്നം ബസ് സ്റ്റാന്റിനു സമീപത്തെ ഓപ്പണ്‍ സ്റ്റേജില്‍ നടന്ന പഠനോപകരണ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് പ്രസിഡന്റ് ജയിംസ് കുന്നപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി സംസ്ഥാന വൈസ് പ്രസിഡന്റ് ജയ്‌മോന്‍ അയര്‍ക്കുന്നം അധ്യക്ഷനായിരുന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയി കൊറ്റത്തില്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ ആലീസ് രാജു,പഞ്ചായത്തംഗങ്ങളായ ലാല്‍സി പി മാത്യു, ജോസഫ് ചാമക്കാല , നിഷമോള്‍ പി.ബി. ഷൈലജ റജി. ജിജി നാക മറ്റം, ടോംസണ്‍ ചക്കുപാറ, സജി എന്‍.കെ വിവിധ ഗ്രാമപഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. ഡി സി എസ് യൂണിറ്റ് സെക്രട്ടറി VM ബാബു സ്വാഗതവും എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം മനോജ് PMകൃതജ്ഞതയും പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ്, കുട' ബുക്കുകള്‍ തുടങ്ങിയവ വിതരണം ചെയ്തു.




0 Comments