പി.എം ശ്രീ പദ്ധതി നടപ്പിലാക്കുവാനുള്ള തീരുമാനത്തില്‍ നിന്ന് കേരള ഗവണ്‍മെന്റ് പിന്തിരിയണം എന്ന് ആവശ്യപ്പെട്ട് സിപിഐ കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സബ് ട്രഷറിയിലേയ്ക്ക് പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി. CPI ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ജി ത്രിഗുണസെന്‍ അദ്ധ്യക്ഷത വഹിച്ചു. എ.എന്‍ ബാലകൃഷ്ണന്‍, ടി.എം സദന്‍, കെ.കെ രാമഭദ്രന്‍ ,ജയിംസ് തോമസ്, സി.കെ മോഹനന്‍, വിനോദ് പി.ആര്‍, നന്ദു ജോസഫ്, സി.എ ഐസക്ക്,അഖില്‍ കെ.യു എന്നിവര്‍ പ്രസംഗിച്ചു. കെ.കെ തങ്കപ്പന്‍, തോമസ് വെട്ടുവഴി,പി.എന്‍ ശശി, പി.കെ അനില്‍കുമാര്‍, വി.എന്‍ മനീഷ് ,ഇ.ബി വിജയന്‍, എം.ആര്‍ സാബു, ഇ.ബി ഹരിദാസ് , ദീപുമോന്‍ ടി , വല്ലി രാജപ്പന്‍, അമ്പിളി കെ.യു എന്നിവര്‍ പ്രകടനത്തിനും ധര്‍ണ്ണയ്ക്കും നേതൃത്വം നല്കി.




0 Comments