Breaking...

9/recent/ticker-posts

Header Ads Widget

ധനലക്ഷ്മി സേവിംഗ്സ് പദ്ധതിയുടെ ഏഴാം നറുക്കെടുപ്പ്: ജയകുമാർ വിജയിയായി



കിടങ്ങൂർ സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് (നം. 3431) സംഘടിപ്പിക്കുന്ന ധനലക്ഷ്മി സേവിംഗ്സ് പദ്ധതിയുടെ ഏഴാം നറുക്കെടുപ്പ്  നടന്നു. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ ദീപു തോമസ് നറുക്കെടുപ്പ് നിർവഹിച്ചു.

നറുക്കെടുപ്പിൽ മറ്റത്തിൽ ജയകുമാർ (അക്കൗണ്ട് നമ്പർ: 558) വിജയിയായി. വിജയിക്ക് ബാങ്ക് ഭരണസമിതിയും ജീവനക്കാരും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു.

പദ്ധതിയിൽ പങ്കാളികളായ എല്ലാ ഉപഭോക്താക്കളുടെയും വിശ്വാസത്തിനും സഹകരണത്തിനും ബാങ്ക് നന്ദി രേഖപ്പെടുത്തി. തുടർന്നും ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയും പ്രതീക്ഷിക്കുന്നതായി ബാങ്ക് പ്രസിഡന്റ്‌ സുരേഷ്ബാബു എൻ ബി അറിയിച്ചു.



Post a Comment

0 Comments