പാലാ സെന്റ് തോമസ് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്യാമ്പസില്‍ 'നഗര വനം' പദ്ധതിക്ക് തുടക്കമിട്ടു. പക്ഷികളും മനുഷ്യരും സഹവസിക്കുന്ന ഊര്‍ജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക, ജൈവവൈവിധ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി അവബോധം വളര്‍ത്തുക, മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുക, പക്ഷികള്‍, ചെറു ജീവികള്‍ എന്നിവയുടെ ആവാസ വ്യവസ്ഥ ഉറപ്പുവരുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ കുമാരി ദിയ ബിനു പുളിക്കകണ്ടം ഉദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അജി. ആര്‍, മുഖ്യപ്രഭാഷണം നടത്തി. കോളേജ് ബര്‍സാര്‍ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ ആശംസകള്‍ അര്‍പ്പിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ. ആന്റോ മാത്യു , ഡോ ജിനു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. NSS വോളണ്ടിയര്‍ സെക്രട്ടറിമാരായ ജെഫിന്‍ ജോജോ, കെര്‍മിറ് ഇവാന്‍, മിത്ര സുരേഷ്, ഗായത്രി കെ പി, തുടങ്ങിയര്‍ പങ്കെടുത്തു.




0 Comments