പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. കേള്‍വി വൈകല്യമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത്. പരിചയസമ്പന്നരായ ഇ.എന്‍.റ്റി ഡോക്ടര്‍മാരുടെയും ഓഡിയോളജിസ്റ്റുകളുടെയും നേതൃത്വത്തില്‍ സമഗ്രമായ ശ്രവണ പരിശോധന, വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഹിയറിംഗ് എയ്ഡ് തിരഞ്ഞെടുക്കല്‍, ഫിറ്റിംഗ്, പ്രോഗ്രാമിംഗ്, തുടര്‍പരിശോധന, സര്‍വീസിംഗ്, കൗണ്‍സിലിംഗ് തുടങ്ങിയ സേവനങ്ങള്‍ ക്ലിനിക്കില്‍ ലഭ്യമാണ്. ഓഗസ്റ്റ് 30 വരെ ഹിയറിംഗ് എയ്ഡുകള്‍ വാങ്ങുന്നവര്‍ക്കു 30 ശതമാനം ഡിസ്‌കൗണ്ടും ആശുപത്രിയില്‍ ക്രമീകരിച്ചിട്ടുണ്ട്. പ്രമുഖ കമ്പനികളുടെ പ്രിമീയം മോഡലുകള്‍ ഉള്‍പ്പെടെ ലഭ്യമാണ്.
കേള്‍വിയുടെ കുറവ് നേരത്തേ കണ്ടെത്തി കൃത്യമായ ചികിത്സയും ഹിയറിംഗ് എയ്ഡും ഉപയോഗിക്കുന്നതിലൂടെ ആശയവിനിമയ ശേഷിയും ജീവിതനിലവാരവും ഗണ്യമായി മെച്ചപ്പെടുത്താന്‍ സാധിക്കും. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേല്‍ ക്ലിനിക്കിന്റെ ആശീര്‍വാദം നിര്‍വ്വഹിച്ചു. പാല രൂപത ഫിനാന്‍സ് ഓഫീസര്‍ റവ.ഫാ.ജോസഫ് മുത്തനാട്ട്, ആശുപത്രി ഓപ്പറേഷന്‍സ്, പ്രോജക്ട്‌സ്,ലീഗല്‍ ആന്‍ഡ് ലെയ്‌സണ്‍ അസോ.ഡയറക്ടര്‍ റവ.ഫാ.ജോസ് കീരഞ്ചിറ,നഴ്‌സിംഗ് ആന്‍ഡ് എച്ച്.ആര്‍ അസോ.ഡയറക്ടര്‍ റവ.ഡോ.ജോസഫ് കരികുളം, ഫിനാന്‍സ് ആന്‍ഡ് മെറ്റീരിയല്‍സ് വിഭാഗം അസോ.ഡയറക്ടര്‍ റവ.ഫാ.ഗര്‍വാസീസ് ആനിത്തോട്ടത്തില്‍,ആയുഷ് വിഭാഗം അസോ.ഡയറക്ടര്‍ റവ.ഫാ.മാത്യു ചേന്നാട്ട്, ഹെല്‍ത്ത്‌കെയര്‍ പ്രമോഷന്‍സ് ആന്‍ഡ് ഐ.ടി.വിഭാഗം അസോ.ഡയറക്ടര്‍ റവ.ഫാ.മാത്യു തുരുത്തിപ്പള്ളില്‍, ഇ.എന്‍.റ്റി വിഭാഗം മേധാവി ഡോ.ജോണ്‍ മാത്യു, കണ്‍സള്‍ട്ടന്റുമാരായ ഡോ.ലിനു തോമസ്, ഡോ.മാനസ കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.
കേള്‍വി സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി ആവശ്യമായ പരിശോധനകളും ചികിത്സയും സ്വീകരിക്കാമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ റവ.ഫാ.മാത്യു തെക്കേല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും മുന്‍കൂട്ടി ബുക്കിംഗിനും. ഫോണ്‍ - 04822- 359900/ 354900
മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഇ.എന്‍.ടി,ലാറിംഗോളജി, ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി വിഭാഗം ചെവി, മൂക്ക്, തല,കഴുത്ത് സംബന്ധമായ രോഗങ്ങളുടെ സമഗ്രചികിത്സാവിഭാഗം കൂടിയാണ്. കേള്‍വി,സംസാരശേഷി വിലയിരുത്തുന്നതിനും രോഗനിര്‍ണയത്തിനും പുനരധിവാസത്തിനുമായി സജ്ജമായ ഓഡിയോളജി, സ്പീച്ച് തെറാപ്പി ലാബും പ്രവര്‍ത്തിക്കുന്നു. മൈക്രോസ്‌കോപിക് ഇയര്‍ സര്‍ജറി, ഫംഗ്ഷണല്‍ എന്‍ഡോസ്‌കോപ്പിക് സൈനസ് സര്‍ജറി, കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ഉള്‍പ്പെടെ നിരവധി ഒട്ടേറെ ശസ്ത്രക്രിയകളും ഇ.എന്‍.റ്റി വിഭാഗത്തില്‍ നടത്തി വരുന്നു.




0 Comments