Breaking...

9/recent/ticker-posts

Header Ads Widget

ടി .ജി. വിജയകുമാർ(ബാബുജി-65) അന്തരിച്ചു



സാഹിത്യകാരനും  പ്രമുഖ വ്യവസായിയും ആയിരുന്ന ഏറ്റുമാനൂർ പുന്നത്തറ വെസ്റ്റ് ശ്രീ കൈലാസ് ഗാർഡൻസിൽ(പരയ്ക്കാട്ട്)
ടി .ജി. വിജയകുമാർ(ബാബുജി-65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു .  സംസ്കാരം ബുധനാഴ്ച രാവിലെ 10.30 ന് വീട്ടു വളപ്പിൽ . ഭാര്യ തിരുവല്ല പെരിങ്ങര കൊച്ചുപുരയിൽ കുടുംബാംഗമായ... സുജാത.

മക്കൾ:
അഖിൽ വിജയ് (ഹൈക്കോടതി ), 
ഡോക്ടർ ഐശ്വര്യ വിജയ്

വിജയകുമാറിൻ്റെ മഴ പെയ്തു തോരുമ്പോൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് 2014 ലഭിച്ചു. അദ്ദേഹം ഏറ്റവും അവസാനം പങ്കെടുത്ത പൊതു പരിപാടി ഏറ്റുമാനൂർ എസ് എം എസ് എം പബ്ലിക് ലൈബ്രറിയിൽ ജൂൺ 19ന് നടന്ന വായന ദിനാചരണത്തിലും പി എൻ പണിക്കർ അനുസ്മരണ ചടങ്ങിലും ആയിരുന്നു. സമൂഹത്തോടും പരിസ്ഥിതിയോടുമുള്ള തൻ്റെ അടങ്ങാത്ത ബന്ധങ്ങൾ പലവട്ടം ഓർമ്മിപ്പിച്ചായിരുന്നു ടിജി വിജയകുമാർ മടങ്ങിയത്. അദ്ദേഹത്തിൻറെ വേർപാടിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചിച്ചു.



Post a Comment

0 Comments