മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി മഹോത്സവം സെപ്റ്റംബര്‍ 8 മുതല്‍ 15 വരെ നടക്കും. സെപ്റ്റംബര്‍ 8 ചൊവ്വാഴ്ച രാവിലെ 10.30 ന് നടക്കുന്ന കൊടിയേറ്റിന് ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് ആര്യന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിക്കും. എട്ടു ദിവസം നീളുന്ന ഉത്സവാഘോഷമാണ് നടക്കുന്നത്. സെപ്റ്റംബര്‍ 11ന് പിന്നണിഗായകന്‍ കെ.എസ് ഹരിശങ്കറിന്റ ഭക്തിഗാനസുധ 12 ന് കര്‍ണ്ണാടക സംഗീതജ്ഞര്‍ TM കൃഷ്ണയുടെ സംഗീത സദസ്സ് എന്നിവ നടക്കും.വിനായക ചതുര്‍ത്ഥി ദിനമായ സെപ്റ്റംബര്‍ 14 ന് പുലര്‍ച്ചെ 5.30ന് പതിനായിരത്തെട്ട് നാളികേരത്തിന്റെ മഹാഗണപതി ഹോമം നടക്കും.മളളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. 10.30 ന് ഗജപൂജയും ആനയൂട്ടും നടക്കും. 11ന് പത്മശ്രീ പെരുവനം കുട്ടന്മാരാരും 120 ഓളം കലാകാരന്മാരും പഞ്ചാരിമേളം അവതരിപ്പിക്കും, 2.30ന് തിരുവിഴ ജയശങ്കര്‍ & പാര്‍ട്ടിയുടെ നാഗസ്വരക്കച്ചേരി എന്നിവ നടക്കും. വൈകീട്ട് വലിയ വിളക്കിന് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരും സംഘവും പാണ്ടി മേളം അവതരിപ്പിക്കും പാറമേക്കാവ് ദേവസ്വത്തിന്റെ കുടമാറ്റവും അരങ്ങേറും സെപ്റ്റംബര്‍ 9, 10 ,11, 12 തീയതികളില്‍ ഉത്സവബലി ദര്‍ശനം, വിളക്കിന് എഴുന്നള്ളിപ്പ്, ഭക്തിഗാന തരംഗിണി, ഇരട്ട തായമ്പക, കഥകളി ദുര്യോധന വധം, സംഗീത സദസ്സ് എന്നിവ നടക്കും. സെപ്റ്റംബര്‍ 15 ന് ആറാട്ടോടെ ഉത്സവാഘോഷം സമാപിക്കും.




0 Comments