SNDP യോഗം കൊങ്ങാണ്ടൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയുടെ 12-ാം വാര്‍ഷികാഘോഷവും നടന്നു. രാവിലെ പതാക ഉയര്‍ത്തല്‍, ഭാഗവത പാരായണം, സമൂഹ പ്രാര്‍ത്ഥന എന്നിവയും ചതയ ദിന സദ്യയും നടന്നു. ഉച്ചകഴിഞ്ഞ് 3.30 ന് ചതയദിന ഘോഷയാത്ര മുടപ്പാല ശ്രീ നാരായണ നഗറില്‍ നിന്ന് ആരംഭിച്ചു. ബാബു കല്ലേമാക്കല്‍ സന്ദേശം നല്‍കി. ഘോഷയാത്ര പുല്ലുവേലി , പാറേവളവ് ചുറ്റി ശാഖാങ്കണത്തില്‍ എത്തി. പൊതു സമ്മേളനത്തില്‍ ശാഖാ പ്രസിഡന്റ് T ശിവപ്രസാദ് അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ പുരസ്‌കാരങ്ങളും മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. സെക്രട്ടറി അനില്‍കുമാര്‍ പി.കെ., വൈസ് പ്രസിഡന്റ് സി.കെ രമേശന്‍ , വനിതാ സംഘം യൂത്ത് മൂവ്‌മെന്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




0 Comments