Breaking...

9/recent/ticker-posts

Header Ads Widget

ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ജന്മനാട്ടില്‍ വന്ദേ മാതരം ആലപിച്ച് മലയാളി യാത്രാ സംഘം



വന്ദേമാതരത്തിന്റെ രചയിതാവായ ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ജന്മനാട്ടില്‍ വന്ദേ മാതരം ആലപിച്ച് മലയാളി യാത്രാ സംഘം ദേശീയ ഗീതത്തിന്റെ 150-ാം വാര്‍ഷികം ആഘോഷിച്ചു. പാലായിലെ ആദിത്യ ടൂര്‍സ് ആന്റ് ട്രാവല്‍സ് യാത്രാസംഘം വംഗ നാടിന്റെ മണ്ണിലൂടെ തീവണ്ടിയാത്ര നടത്തുന്നതിനിടെയാണ് വന്ദേ മാതരത്തിന്റെ സാമൂഹികാലാപനം നടത്തിയത്. 40 അംഗ സംഘം ഒഡിഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലേക്ക് ശതാബ്ദി എക്‌സ്പ്രസിലാണ് യാത്ര ചെയ്തത്. 



വിദ്യാഭാരതിയുടെ ആഹ്വാന പ്രകാരം വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 11ന് നമാമിഭാരതം വന്ദേമാതര ആലപനത്തിന്റെ ഭാഗമായാണ് യാത്രാസംഘം സമൂഹികാലാപനം നടത്തിയത്. ട്രെയിനിലെ മറ്റു യാത്രക്കാരും ആദിത്യാ യാത്രാ സംഘത്തോടൊപ്പം വന്ദേമാതര ആലാപനത്തില്‍ പങ്കു ചേര്‍ന്നതും ശ്രദ്ധേയമായി. സാരഥികളായ ബിജു കൊല്ലപ്പളളിയുടെയും സിബി മേവടയുടെയും നേതൃത്വത്തിലാണ് ആദിത്യ ടൂര്‍സ് ആന്റ് ട്രാവല്‍സ് ചരിത്ര മുറങ്ങുന്ന വംഗനാട്ടിലൂടെയുള്ള യാത്ര സംഘടിപ്പിച്ചത്.



Post a Comment

0 Comments