പൂവരണിയില്‍ വീണ്ടും വാഹനാപകടം. പാലാ-പൊന്‍കുന്നം റോഡില്‍ പൂവരണിയില്‍ കാര്‍നിയന്ത്രണം വിട്ട് റോഡരികിലെ തോടിന്റെ സംരക്ഷണഭിത്തിയില്‍ ഇടിച്ചുനിന്നു. പുനലൂര്‍ സ്വദേശികളായ 4 പേരാണ് കാറില്‍ ഉണ്ടായിരുന്നത് ഇവരില്‍ 2 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പാല ജനറര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച അപകടമുണ്ടായ സ്ഥലത്താണ് തിങ്കളാഴ്ച പുലര്‍ച്ചെ കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്.
ഞായറാഴ്ച വൈകുന്നേരം ഇവിടെ രണ്ട് കാറുകള്‍ കൂട്ടിയിടിക്കുകയും നിയന്ത്രണംവിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ സ്ത്രീ മരണമടഞ്ഞു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ചഅതേ സ്ഥലത്ത് വീണ്ടും അപകടമുണ്ടായത്.





0 Comments