കിടങ്ങൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് ദിനാഘോഷവും കുറവിലങ്ങാട് ക്ലസ്റ്റർ തല ഉദ്ഘാടനവും നടന്നു. പഞ്ചായത്ത് പ്രസിഡൻറ് ഗീതാ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് പി. ബി. സജി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ബിന്ദു പി , എം പി ടി എ പ്രസിഡൻറ് ഇന്ദുരമേശ് , കിടങ്ങൂർ വ്യാപാരി വ്യവസായി യൂണിറ്റിന്റെ പ്രസിഡൻറ് ബിജു ജോൺ എന്നിവർ പങ്കെടുത്തു.
കുറവിലങ്ങാട് എക്സൈസ് ഇൻസ്പെക്ടർ എൻഎസ്എസ് വോളൻ്റിയേഴ്സിനെ തൂഫാൻ കമാൻഡോകളായി പ്രഖ്യാപിക്കുകയും ലഹരി വിരുദ്ധ സന്ദേശം നൽകുകയും ചെയ്തു.. മെഗാ വാക്കത്തോണും നടന്നു.





0 Comments