Breaking...

9/recent/ticker-posts

Header Ads Widget

ഓപ്പറേഷൻ തൂഫാൻ: പാലാ മരിയസദനത്തിൽ ഡി-അഡിക്ഷൻ സെമിനാർ


പാലാ: കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ന്റെ ഭാഗമായി മരിയസദനത്തിന്റെയും ജനസമിതി പാലായുടെയും സംയുക്താഭിമുഖ്യത്തിൽ പാലാ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ വിമുക്തി ഡി-അഡിക്ഷൻ ബോധവത്കരണ സെമിനാറും പൊതുസമ്മേളനവും സംഘടിപ്പിച്ചു.

മരിയസദനത്തിൽ നടന്ന സെമിനാറിൽ ജനറൽ ആശുപത്രി പാലായിലെ ഡോ. പാർവതി, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ദിയ തെരേസ ജോസ്, ആൽക്കഹോളിക്സ് അനോണിമസ് പ്രതിനിധി ജോഷി മലയിൽ എന്നിവർ നേതൃത്വം നൽകി. ലഹരി ഉപയോഗത്തിന്റെ ശാരീരിക-മാനസിക പ്രത്യാഘാതങ്ങൾ, ചികിത്സ, പുനരധിവാസം, കുടുംബ-സാമൂഹിക പിന്തുണ എന്നിവ സംബന്ധിച്ച് ബോധവത്കരണം നൽകി. മരിയസദനത്തിലെ അന്തേവാസികൾ തങ്ങളുടെ ലഹരിവിരുദ്ധ പോരാട്ടത്തിന്റെയും വീണ്ടെടുപ്പിന്റെയും അനുഭവങ്ങൾ പങ്കുവെച്ചു.


തുടർന്ന് നടന്ന പൊതുസമ്മേളനം പാലാ DYSP കെ. സദൻ ഉദ്ഘാടനം ചെയ്തു. മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ് സ്വാഗതം പറഞ്ഞു. ADART പാലാ ഡയറക്ടർ ഫാ. ജെയിംസ് പൊരുന്നോലിൽ അധ്യക്ഷത വഹിച്ചു. ഫാ. ജോർജ് പഴയപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ ജിജി ബൈജു, ബ്ലഡ് ഫോറം പാലാ പ്രതിനിധി ഷിബു തെക്കേമറ്റം എന്നിവർ സംസാരിച്ചു.

മരിയസദനത്തിലെ 135-ലധികം ഡി-അഡിക്ഷൻ അന്തേവാസികൾക്ക് പിന്തുണയും ആത്മവിശ്വാസവും നൽകുകയും ലഹരിമുക്ത സമൂഹത്തിനായുള്ള പ്രവർത്തനങ്ങൾക്ക് ശക്തി പകരുകയും ചെയ്യുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. “Be the storm that breaks addiction, not your life” എന്ന സന്ദേശവും പരിപാടിയിൽ ഉയർത്തിപ്പിടിച്ചു.




Post a Comment

0 Comments