Breaking...

9/recent/ticker-posts

Header Ads Widget

അപ്പച്ചന്‍ നെടുംപള്ളിലിനെ അനുസ്മരിച്ചു



കര്‍ഷകര്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയും കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും പാലായുടെ പൊതുരംഗത്ത് ശ്രദ്ധേയനായ കര്‍ഷക യൂണിയന്‍ എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അപ്പച്ചന്‍ നെടുംപള്ളിലിനെ അനുസ്മരിച്ചു. ഏഴാച്ചേരി സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് പള്ളിയില്‍ നടന്ന സംസ്‌കാരച്ചടങ്ങുകള്‍ക്കു പിന്നാലെ പള്ളിയങ്കണത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും കര്‍ഷക സംഘടനകളുടെയും നേതാക്കള്‍ പങ്കെടുത്തു. കേരള കോണ്‍ഗ്രസ് എമ്മിന്റെ വളര്‍ച്ചയ്ക്കായി കെ.എം. മാണിയോടൊപ്പവും തുടര്‍ന്ന് ജോസ് കെ. മാണിക്കൊപ്പവും പ്രവര്‍ത്തിച്ച അപ്പച്ചന്‍ നെടുംപള്ളില്‍, കര്‍ഷക യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പതിറ്റാണ്ടുകളോളം നേതൃത്വം നല്‍കി. രാമപുരം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹം പൊതുരംഗത്ത് സജീവമായിരുന്നു. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി എം പി അപ്പച്ചന്‍ നെടുംപള്ളിലിന്റെ ഭൗതികദേഹത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കേരള കോണ്‍ഗ്രസ് എം രാമപുരം മണ്ഡലം പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്താറാം, വിജയകുമാര്‍ വാഴചാരിക്കല്‍ (സിപിഎം), പയസ് ആഗസ്റ്റിന്‍ (സിപിഐ), സണ്ണി കാര്യപുറം (കോണ്‍ഗ്രസ്), എന്‍.ആര്‍. വിഷ്ണു (സിപിഎം), ടോബിന്‍ കെ. അലക്‌സ്, പി.എം. മാത്യു, ബൈജു പുതിയിടത്തുചാലില്‍, അലക്‌സ് തെങ്ങുംപള്ളിക്കുന്നേല്‍ (കേരള കോണ്‍ഗ്രസ് എം), ഡാന്റീസ് കൂനാനിക്കല്‍, കെ. ഭാസ്‌കരന്‍ നായര്‍ (കര്‍ഷക യൂണിയന്‍ എം), എം.എച്ച്. ഹാഫീസ് (കര്‍ഷക യൂണിയന്‍), എം.ഒ. ശ്രീക്കുട്ടന്‍ (ബിജെപി), ടോമി മാത്യു തകിടിയേല്‍, ജോര്‍ജ്കുട്ടി ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍