Breaking...

9/recent/ticker-posts

Header Ads Widget

കാനാട്ടുപാറയില്‍ വീണ്ടും മാലിന്യം തള്ളാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി BJP.



പാലാ കാനാട്ടുപാറയില്‍ വീണ്ടും മാലിന്യം തള്ളാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി BJP. നഗരസഭയുടെ തെറ്റായ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുവാനും BJP കാനാട്ടുപാറ ബൂത്ത് കമ്മറ്റി യോഗം തീരുമാനമെടുത്തു. ബിജെപി കാനാട്ടുപാറ 150-ാം നമ്പര്‍ ബൂത്ത് കമ്മിറ്റി യോഗം BJP പാലാ മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മാഞ്ചേരില്‍  ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിനു പകരം അവരെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുന്ന സമീപനം നഗരസഭ അവസാനിപ്പിക്കണമെന്ന് മനോജ് മഞ്ചേരില്‍ പറഞ്ഞു. ബൂത്ത് കമ്മിറ്റി യോഗത്തില്‍ മുനിസിപ്പല്‍ പ്രസിഡന്റ് സണ്ണി മാത്യു കുറിച്ചിയില്‍, മണ്ഡലം വൈസ് പ്രസിഡന്റ് മാണി ജോസ്, മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് ബിജു കെ. കോട്ടയില്‍, മുനിസിപ്പല്‍ സെക്രട്ടറി സുനീഷ് പി.കെ. പഴയവീട്, ശുഭ സുന്ദര്‍രാജ്,  റോയ്, ആന്റണി, വിനീഷ് വിജയന്‍, ഷാജി വാരിയാനി, ദിവാകരന്‍ അമ്പലപ്പുറത്ത്, തുടങ്ങിയവര്‍ സംസാരിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍