മീനച്ചിലാറ്റിലെ കുമ്മണ്ണൂര്‍,ചെമ്പിളാവ്,ചേര്‍പ്പുങ്കല്‍ ഭാഗങ്ങളില്‍ നിന്ന് വന്‍തോതില്‍ മണല്‍ ഖനനം ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധം. മണല്‍ ഖനനം ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ഒരു കാലത്ത് തീരമടിച്ചില്‍ സ്ഥിരമായിരുന്ന ഈ പ്രദേശങ്ങളില്‍ സംരക്ഷണഭിത്തി കെട്ടിയാണ് തീരമിടിച്ചിലിന് പരിഹാരം കണ്ടത്. സുരക്ഷാഭീഷണി ഉണ്ടാക്കുംവിധം മണല്‍ വന്‍തോതില്‍ ഖനനം നടത്താനാണ് നിലവില്‍ നീക്കം നടക്കുന്നത്.
നദിയിലെ ജലം സുഗമമായി ഒഴുകുന്നതിനു വേണ്ടി ചെളി നീക്കം ചെയ്യുക എന്ന ഉത്തരവിന്റെ മറവില്‍ വന്‍തോതില്‍ മണല്‍ കടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് തടയണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് ജനപ്രതിനിധികളും ജനങ്ങളും യോഗം ചേര്‍ന്നത്. നദിയുടെ ആഴം കൂട്ടുന്നതിലൂടെ തീരങ്ങളിലുള്ള ജനങ്ങളുടെ കിണറുകളിലെ വെള്ളം വറ്റിപ്പോവുകയും ശുദ്ധജലക്ഷാമം അനുഭവിക്കേണ്ടി വരികയും ചെയ്യുമെന്നുള്ള ആശങ്കയും ജനങ്ങള്‍ക്കുണ്ട്. ചേര്‍പ്പുങ്കല്‍ പാലത്തിനും, ചെമ്പിളാവ് കുമ്മണ്ണൂര്‍ പാലത്തിനും ബലക്ഷയം ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണം നടത്തിയിരിക്കുന്നത്. ജനങ്ങളുടെ ആശങ്കള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രിക്കും, സ്ഥലം എം.എല്‍. എ. കൂടിയ കേരളാ ജലവിഭവ വകുപ്പ് മന്ത്രിക്കും, ജില്ലാ കളക്ടര്‍ക്കും, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും, റവന്യൂ വകുപ്പ് അധികാരികള്‍ക്കും നിവേദനം നല്‍കും. ചെമ്പിളാവ് കെ.സി.വൈ.എം. ലൈബ്രറിയില്‍ കൂടിയ യോഗത്തില്‍ കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു രമേശ്, മെമ്പര്‍മാരായ സതീഷ് ശ്രീനിലയം, അഡ്വ. ജിഷ്ണ കെ. ബിനീജ് , ജില്‍സി ജോസഫ് എന്നിവര്‍ പങ്കെടുത്തു. കെ.എസ്. ജയചന്ദ്രന്‍ കല്ലംപള്ളിയില്‍, വി.കെ. സുരേന്ദ്രന്‍ , അനില്‍ എസ്. തൊണ്ടിപ്പുഴ, പി.ബി. സജി പുതുശ്ശേരില്‍, ഹരിപ്രസാദ് എം.എസ്. മറ്റയ്ക്കാട്ട്, കെ.എന്‍. ഷാജി കാക്കനാട്ട്, വിനോദ് കരപ്പാറ്റിയേല്‍, ജോസ് കൊല്ലറാത്ത്, ഭാസ്‌കരന്‍ നായര്‍ കൈപ്പടയില്‍, കമലാസനന്‍ മൂലായില്‍, എന്നിവരുള്‍പ്പെട്ട ആക്ഷന്‍ കൗണ്‍സിലിനെയും തെരഞ്ഞെടുത്തു.





0 Comments