Breaking...

9/recent/ticker-posts

Header Ads Widget

സ്വകാര്യബസിൽ ദേഹാ സ്വാസ്ഥ്യമുണ്ടായ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചു



പാലാ: സ്വകാര്യബസിൽ യാത്ര ചെയ്യുന്നതിനിടെ ദേഹാ സ്വാസ്ഥ്യമുണ്ടായ യാത്രക്കാരനെ ബസ് ജീവനക്കാരും സഹയാത്രികനും ചേർന്ന് ആശുപത്രിയിലെത്തിച്ചു. തിങ്കളാഴ്ച വൈകിട്ട് 6.30ഓടെ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. കോട്ടയം–പാതാമ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന മാറാനാത്ത് ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് പ്ലാശനാൽ സ്വദേശി ജോസ് ജോസഫിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഡയാലിസിസ് രോഗിയായ ജോസ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു.

ദേഹാസ്വാസ്ഥ്യം ശ്രദ്ധയിൽപ്പെട്ടതോടെ ബസ് ജീവനക്കാരായ കണ്ടക്ടർ മുട്ടം മറ്റത്തിൽ അമൽ, ഡ്രൈവർ പാതാമ്പുഴ സ്വദേശി പ്രിൻസ്, യാത്രക്കാരനായ റോബിൻ ഇരുമാപ്ര എന്നിവർ ചേർന്ന് ജോസിനെ പാലാ ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
രോഗിയെ ആശുപത്രിയിലെത്തിക്കുന്നതിനായി ആംബുലൻസ് വിളിച്ചെങ്കിലും ലഭ്യമാകാത്തതിനെത്തുടർന്നാണ് ബസിൽ തന്നെ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചത്. സമയോചിതമായ ഇടപെടലിലൂടെ യാത്രക്കാരന് അടിയന്തര ചികിത്സ ലഭ്യമാക്കാൻ ബസ് ജീവനക്കാരും സഹയാത്രികനും നടത്തിയ ശ്രമം ശ്രദ്ധേയമായി.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍