വിജയദശമി ആഘോഷങ്ങള്‍ക്ക് നാടൊരുങ്ങി. ബുധനാഴ്ച രാവിലെ പൂജയെടുപ്പും തുടര്‍ന്ന് വിദ്യാരംഭവും നടക്കും. വിവിധ ക്ഷേത്രങ്ങളിലെ സരസ്വതീ മണ്ഡപങ്ങളില്‍ അക്ഷരദേവതയായ സരസ്വതീ ദേവിയെ ആരാധിച്ചു കൊണ്ട് പൂജവച്ച പുസ്തകങ്ങളും തൂലികകളും വിജയദശമി ദിനത്തില്‍ രാവിലെ നടക്കുന്ന സരസ്വതി പൂജയ്ക്കു ശേഷം തിരികെയെടുക്കും. ആയിരക്കണക്കിന് കുരുന്നുകള്‍ ആചാര്യ സവിധത്തില്‍ അറിവിന്റെ ആദ്യക്ഷരം കുറിക്കും. വിവിധ ക്ഷേത്രങ്ങളില്‍ എഴുത്തിനിരുത്തലും സംഗീതാരാധനകളും കലോപാസനയും വിജയ ദശമി ദിനത്തില്‍ നടക്കും.
നവരാതി ദിനങ്ങളില്‍ വിവിധ ദേവീ ക്ഷേത്രങ്ങളില്‍ നടന്ന നവാഹ യജ്ഞങ്ങളും ബുധനാഴ്ച സമാപിക്കും. ദക്ഷിണ മൂകാംബി പനച്ചിക്കാട് സരസ്വതീ ക്ഷേത്ര നടയില്‍ പുലര്‍ച്ചെ 4 മുതല്‍ വിദ്യാരംഭം നടക്കും. വിദ്യാമണ്ഡപത്തില്‍ 40 ഓളം ആചാര്യന്മാര് കുട്ടികളെ എഴുത്തിനിരുത്തും.വിജയദശമി ദിനത്തിലെ ഭക്തജനത്തിരക്കു പരിഗണിച്ച് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാലാ അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രത്തില്‍ പൂജയെടുപ്പും ലിപി സരസ്വതി വിദാരംഭവും നടക്കും. ളാലം മഹാദേവ ക്ഷേത്രം, കടപ്പാട്ടര് ശ്രീമഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും വിജയദശമി ദിനത്തില്‍ പൂജയെടുപ്പും വിദ്യാരംഭവും നടക്കും. ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രത്തിലെ നവാഹയജ്ഞം ബുധനാഴ്ച സമാപിക്കും. അന്തീനാട് മഹാദേവ ക്ഷേത്രത്തിലും വിജയദശമി ആഘോഷവും ഭാഗവത പാരായണവും ഭക്തിനിര്‍ഭരമാകും കുറിച്ചിത്താനം കാരിപ്പടവത്തു കാവില്‍ വിജയദശമി ദിനത്തില്‍ പൂജയെടുപ്പും വിദ്യാരംഭവും നടക്കും. ദേവീ ഭാഗവത നവാഹയജ്ഞത്തിനും ബുധനാഴ്ച സമാപനമാകും. ഇലയ്ക്കാട് കാക്കിനിക്കാട് ദേവീ ക്ഷേത്രം, കല്ലറ പാണ്ഡവര്‍കുളങ്ങര ദേവിക്ഷേത്രം, ചുരക്കുളങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും വിജയദശമി ദിനത്തില്‍ പൂജയെടുപ്പും വിദ്യാരംഭവും നടക്കും.





0 അഭിപ്രായങ്ങള്‍