കിടങ്ങൂര്‍ സൗത്ത് ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിന വാര്‍ഷികവും നവകാഭിഷേകവും നടന്നു. നരസിംഹ ചൈതന്യത്തോടുകൂടിയ വൈഷണവ തേജസ്സായ ഗോവിന്ദപുരത്തപ്പന്‍ ഗൗണാ നദീമുഖനായി കുടി കൊള്ളുന്ന ക്ഷേത്രത്തിലെ പ്രതിഷ്ഠദിന ചടങ്ങുകള്‍ രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ആരംഭിച്ചു. രാവിലെ 9 മുതല്‍ ബ്രഹ്‌മകലശപൂജകളും തുടര്‍ന്ന് ബ്രഹ്‌മകലശാഭിഷേകവും നടന്നു. തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. കലശാഭിഷേകത്തിനു ശേഷം പ്രസാദമൂട്ടും ഉണ്ടായിരുന്നു. നിരവധി ഭക്തര്‍ പ്രതിഷ്ഠാദിന ആഘോഷങ്ങളിലും ബ്രഹ്‌മകലശാഭിഷേക ചടങ്ങുകളിലും പങ്കെടുത്തു.





0 അഭിപ്രായങ്ങള്‍