ഓള്‍ ഇന്ത്യ വീരശൈവ മഹാസഭ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗംഗാ പുരസ്‌കാര വിതരണവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. പാലാ നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന സമ്മേളനം കേരള നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മരണാനന്തര ബഹുമതിയായി മയൂര നൃത്ത കലാകരന്‍ കുമാരനല്ലൂര്‍ മണിക്ക് നല്‍കിയ ബസവ രത്‌ന പുരസ്‌കാരം . അദ്ദേഹത്തിന്റെ ഭാര്യയും മകനും ചേര്‍ന്ന് സ്വീകരിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് വിനു വിശ്വനാഥ് അധ്യക്ഷത വഹിച്ചു. മാണി സി. കാപ്പന്‍ എം.എല്‍.എ. ബസവഭൂഷണ്‍ പുരസ്‌കാരം വിതരണം ചെയ്തു. പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ മുതിര്‍ന്ന സമുദായ അംഗങ്ങളെ ആദരിച്ചു. കലാകായിക സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രതികളെയും മികവു നേടിയ വിദ്യാര്‍ത്ഥികളെയും ഗംഗാ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.നഗരസഭാ കൗണ്‍സിലര്‍ ബിജി ജോജോ, കെ.ടി. സതീശന്‍, ടി.ആര്‍. സാജന്‍, അഡ്വ. ബിനു കെ. ശങ്കര്‍, കെ.എസ്. ശ്രീജിത്ത്, ശൈലജ ശശി, ടി. പ്രസന്നകുമാര്‍, ബിന്ദു വിനോദ്, സുബി സുരേഷ്, സ്മിതാ ബാബു, രാധാകൃഷ്ണന്‍, റോഷ്‌നി മോഹന്‍, മനു മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




0 അഭിപ്രായങ്ങള്‍