കിടങ്ങൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് പാലാ മാര്‍സ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കിടങ്ങൂര്‍ LPB സ്‌കൂളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ ഹൃദ്രോഗം, ശ്വാസകോശ രോഗം എന്നിവ സംബന്ധിച്ച പരിശോധനകളും, BP, ബ്ലഡ് ഷുഗര്‍ ,പള്‍മണറി ഫങ്ഷന്‍ ടെസ്റ്റ് എന്നീ പരിശോധനകളും നടന്നു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് K.M രാധാകൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ബിജു ജോണ്‍ , സെക്രട്ടറി കെ.കെ. വിനു, ട്രഷറര്‍ തോമസ് തറപ്പേല്‍, വൈസ് പ്രസിഡന്റ് ഗിരീഷ് ഇലവുങ്കല്‍, ജോയന്റ് സെക്രട്ടറി മനോജ് പുളിക്കല്‍ , KK സജി, സൈമണ്‍ പല്ലോന്നില്‍, KK സിറിയക്,രവീന്ദ്രന്‍ pp തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 അഭിപ്രായങ്ങള്‍